കായികം

ആഫ്രിക്കയില്‍ സല തന്നെ! തുടര്‍ച്ചയായ രണ്ടാം വട്ടവും മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുഹമ്മദ് സല തന്നെ മികച്ച ആഫ്രിക്കന്‍ താരം. ലിവര്‍പൂളിന്റെ തന്നെ മനേ, ആഴ്‌സണലിന്റെ എംറിക് ഔബമയാംഗ് എന്നിവരെ പിന്നിലേക്ക് മാറ്റി നിര്‍ത്തിയാണ് രണ്ടാം വട്ടവും ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം സല സ്വന്തമാക്കിയത്. 

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ഞാന്‍ ഈ അവാര്‍ഡിനെ കുറിച്ച് അറിയുന്നതാണ്. ഇത് സ്വന്തമാക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. ഇപ്പോള്‍ ഞാനത് രണ്ട് വട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നുമായിരുന്നു സെനഗലിലെ ഡാകറില്‍ പുരസ്‌കാരം ഏറ്റുവാങ്ങി സല പറഞ്ഞത്. 1983ല്‍ മഹ്മൂദ് അല്‍ കയ്തിബ് ഈ പുരസ്‌കാരം നേടിയതിന് ശേഷം ഇവിടേക്കെത്തുന്ന ആദ്യ ഈജിപ്ത്യന്‍ താരമാണ് സല. 

രണ്ട് വട്ടം മികച്ച ആഫ്രിക്കന്‍ താരമായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ, ഐവറികോസ്റ്റിന്റെ യായ ടുറെ, സെനഗലിന്റെ എല്‍ഹാദി ദിയോഫ്, കാമറൂണിന്റെ സാമുവല്‍ ഏറ്റു എന്നിവര്‍ക്കൊപ്പമെത്തി സല. കഴിഞ്ഞ സീസണില്‍ 36 കളിയില്‍ നിന്നും 32 ഗോളുകള്‍ പറത്തി ഗോള്‍ഡന്‍ ബൂട്ടും, ഫിഫയുടെ പുസ്‌കാസ് അവാര്‍ഡും സല നേടിയിരുന്നു. എന്നാല്‍ ഈ സീസണില്‍ മെല്ലെപ്പോകുന്ന സലയ്ക്ക് പ്രീമിയര്‍ ലീഗില്‍ 13 ഗോളുകള്‍ മാത്രമാണ് വലയ്ക്കകത്താക്കുവാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും