കായികം

ലൈംഗീകാരോപണം; ക്രിസ്റ്റ്യാനോയുടെ ഡിഎന്‍എ സാമ്പിള്‍ വേണം, ഇറ്റലിയോട് സഹായം തേടി ലാസ് വേഗാസ് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

2009ല്‍ ക്രിസ്റ്റിയാനോ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന കാത്‌റിന്‍ മയോര്‍ഗയുടെ പരാതിയില്‍ അന്വേഷണത്തിനായി താരത്തിന്റെ ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കാന്‍ ഒരുങ്ങി ലാസ് വേഗാസ് പൊലീസ്. ക്രിസ്റ്റ്യാനോയുടെ ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ ഇറ്റാലിയന്‍ അധികൃതരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടതായി ലാസ് വേഗാസ് പൊലീസ് വ്യക്തമാക്കി. 

ഡിഎന്‍എ സാമ്പിളിന് വേണ്ടിയുള്ള ആവശ്യം ഇറ്റലിയെ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വാറണ്ടും ഒപ്പം പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. 2009ല്‍ ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കാത്‌റിന്‍ മയോര്‍ഗയുടെ ആരോപണം. 2009ല്‍ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും, കാത്‌റിനും ക്രിസ്റ്റ്യാനോയും തമ്മില്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. 

പരസ്പര സമ്മതത്തോടെയാണ് അന്ന് നടന്നതെല്ലാം എന്ന് ക്രിസ്റ്റിയാനോ സമ്മതിച്ചു കഴിഞ്ഞതാണ്. ഡിഎന്‍എയില്‍ പോസിറ്റീവ് ഫലം വരുന്നതില്‍ ഞെട്ടേണ്ടതായി ഒന്നുമില്ല. ഡിഎന്‍എ സാമ്പിള്‍ ചോദിക്കുക എന്നത് എല്ലാ അന്വേഷണത്തിന്റേയും ഭാഗമാണെന്നുമാണ് ക്രിസ്റ്റിയാനോയുടെ വക്താവ് പ്രതികരിച്ചത്. 

അതിനിടെ ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ലൈംഗീകാരോപണങ്ങളുമായി മറ്റൊരു മോഡല്‍ കൂടി രംഗത്തെത്തിയിരുന്നു. നടിയും  ബിഗ് ബ്രദര്‍ മത്സരാര്‍ഥിയുമായ ജാസ്മിന്‍ ലെന്നാര്‍ഡാണ് കടുന്ന ആരോപണങ്ങള്‍ ഉന്നയിച്ച് ഇപ്പോള്‍ വരുന്നത്. ക്രിസ്റ്റിയാനോ ഒരു മാനസിക രോഗിയാണെന്നും ജാസ്മിന്‍ ആരോപിക്കുന്നു. ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ലൈംഗീക പരാതി നല്‍കിയ മയോര്‍ഗയെ കേസില്‍ സഹായിക്കാന്‍  താന്‍ തയ്യാറാണെന്നും തെളിവുകള്‍ ഹാജരാക്കാമെന്നും ജാസ്മിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്