കായികം

ഹര്‍ദിക്കും രാഹുലുമുള്ള ബസില്‍ ഞാന്‍ ഭാര്യയും മകളുമായി കയറില്ല; സച്ചിന്റെ പോലും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തതോടെ നാട്ടിലേക്ക് മടങ്ങുകയാണ് ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും. അതിനിടെ ഇരുവര്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്തെത്തി. 

ഇതുപോലൊരു സംസ്‌കാരം ടീമിനുള്ളില്‍ ഇതുവരെ ഞങ്ങള്‍ ആരും സൃഷ്ടിച്ചിട്ടില്ല. സച്ചിന്‍ ഉള്‍പ്പെടെയുള്ളവര്‍ തീര്‍ത്ത പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് ഹര്‍ദിക് ചെയ്തത്. രണ്ടോ മൂന്നോ മത്സരത്തില്‍ നിന്നും അവരെ വിലക്കിയത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ നിങ്ങളുടെ അടുത്ത് വന്ന് ഹര്‍ദിക് നിന്നാല്‍ നിങ്ങള്‍ ഹര്‍ദിക്കിനോട് സംസാരിക്കാന്‍ തയ്യാറാകുമോ ഇനിയെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു. 

എന്റെ ഭാര്യയും മകളും ഒപ്പം ഉണ്ടെങ്കില്‍ ടീം ബസില്‍ പോലും ഹര്‍ദിക്കിനൊപ്പം സഞ്ചരിക്കാന്‍ ഞാന്‍ തയ്യാറാവില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ അംഗമായ എല്ലാവരുടേയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ് അവര്‍. മറ്റ് കളിക്കാരുടെ മുറി ഉപയോഗിക്കുന്നതിനെ കുറിച്ചും അവര്‍ പറയുന്നു. നിങ്ങള്‍ക്ക് ഈ ടീമിനെ കുറിച്ച് എന്ത് അറിയാമെന്ന് ചോദിച്ചും ഹര്‍ഭജന്‍ വിമര്‍ശിക്കുന്നു. 

പുലര്‍ച്ചെ അഞ്ച് മണിവരെ പാര്‍ട്ടിയില്‍ ആഘോഷിക്കുന്നു. എന്നിട്ട് വന്ന് രാജ്യത്തിന് വേണ്ടി കളിക്കുന്നു. നിങ്ങള്‍ ക്രിക്കറ്റ് കളിക്കുവാനാണ് വന്നിരിക്കുന്നത്. ഫ്രീ ടൈം ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യു. ബിസിസിഐയിലെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ പ്രവര്‍ത്തനത്തേയും ഹര്‍ഭജന്‍ ചോദ്യം ചെയ്യുന്നു. പുലര്‍ച്ചെ അഞ്ച് മണിവരെ രാഹുല്‍ പുറത്തായിരുന്നപ്പോള്‍ എസിയു എന്തുകൊണ്ട് അന്വേഷിച്ചില്ല. ഏത് താരമാണ് പുറത്ത് പോകുന്നത് എന്ന് എസിയു അറിഞ്ഞിരിക്കേണ്ടതാണെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു