കായികം

സിംഗിള്‍ വിവാദത്തില്‍ ധോനി, റണ്‍ പൂര്‍ത്തിയാക്കിയില്ല;  അശ്രദ്ധ നിര്‍ണായക ഘട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഓരോ റണ്ണും പ്രധാനപ്പെട്ടതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തില്‍ വിജയ ലക്ഷ്യം പിന്തുടരുന്നതിന് ഇടയില്‍ ക്രിക്കറ്റിലെ ഈ ആപ്തവാക്യം കളിക്കാരും, ആരാധകരും പലവട്ടം മനസില്‍ പറഞ്ഞിട്ടുണ്ടാവും. പക്ഷേ ടീമിനെ ജയിച്ചു കയറ്റിയ ധോനി ആ കാര്യം മറന്നുകളഞ്ഞുവോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 

ഒരു റണ്‍ പൂര്‍ണമാകണം എങ്കില്‍ ക്രീസ് ലൈനിന് അപ്പുറം ബാറ്റ്‌സ്മാന്‍ ബാറ്റ് നിലം തൊടീക്കുകയോ, ബാറ്റ്‌സ്മാന്‍ എത്തുകയോ വേണം. എന്നാല്‍ ധോനി കളിക്കിടെ ഒരു സിംഗിള്‍ എടുക്കവെ ക്രീസ് ലൈനിന് അപ്പുറം കടക്കാതെ തിരികെ പോയെന്നും, സിംഗിള്‍ പൂര്‍ണമാക്കിയില്ലാ എന്നുമാണ് ആരോപണം. ഇത് വ്യക്തമാക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ക്രീസ് ലൈനിന് തൊട്ടരികില്‍ എത്തിയ ധോനി ബാറ്റ് ക്രീസില്‍ കുത്തുകയോ, കാല് ക്രീസിനപ്പുറം കടത്തുകയോ ചെയ്യുന്നില്ല. കളിയിലെ 45ാം ഓവറിലായിരുന്നു സംഭവം. നഥാന്‍  ലിയോണിന്റെ ഡെലിവറി ലോങ് ഓണിലേക്ക് തട്ടിയിട്ട് ധോനി സിംഗിള്‍ എടുക്കുന്നതിനായി ഓടി. എന്നാല്‍ റണ്‍ പൂര്‍ണമാക്കിയില്ല. ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയിലും പെട്ടില്ല. ധോനി ക്രീസ് ലൈന്‍ തൊടാതെ തിരികെ പോകുന്നത് ബൗളറോ ഫീല്‍ഡര്‍മാരോ കണ്ടിരുന്നു എങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടപ്പെടുമായിരുന്നു. 

ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയ ലക്ഷ്യമായിരുന്നു വെച്ചത്. ഇന്ത്യ 299 റണ്‍സ് നാല് ബോള്‍ ബാക്കി നില്‍ക്കെ, ആറ് വിക്കറ്റ് കയ്യിലിരിക്കെ എടുത്ത് ജയിച്ചു കയറി. എന്നാല്‍ ധോനിയുടെ ഈ സിംഗിള്‍ അപൂര്‍ണമാണ് എന്ന് വ്യക്തമാകുന്നതോടെ ഇന്ത്യയുടെ സ്‌കോര്‍ ഓസീസ് സ്‌കോറിന് ഒപ്പം വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്