കായികം

പഴകുംതോറും വീര്യമേറുന്ന വൈനല്ലേ? ടെന്‍ ഇയര്‍ ചലഞ്ചില്‍ കോഹ് ലിയുമായി ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. തങ്ങളുടെ നായകന്‍ വിരാട് കോഹ് ലിയുടെ പത്ത് വര്‍ഷത്തെ ബാംഗ്ലൂര്‍ എത്തുന്നത്. ക്രിക്കറ്റിലും തന്റെ കാഴ്ചപ്പാടുകളിലും മാത്രമല്ല,  ലുക്കിലും വലിയ മാറ്റമാണ് ഇന്ത്യന്‍ നായകന്‍ വരുത്തിയത്. 

2008ലായിരുന്നു കോഹ് ലി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുന്നത്. പത്ത് വര്‍ഷത്തിലൂടെ എത്രമാത്രം കരുത്തനും ധീരനുമായി കോഹ് ലിയെന്ന് ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സ് പറയുന്നു. സ്ഥിരതയാര്‍ന്ന ബാറ്റിങ്ങുമായി ടീമിനെ ജയത്തിലേക്ക് എത്തിക്കുകയും, വ്യക്തിഗത നേട്ടങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയും ചെയ്താണ് കോഹ് ലിയുടെ കുതിപ്പ്. പഴകുംതോറും വീര്യമേറുന്ന വൈന്‍ പോലെയാണ് നമ്മുടെ നായകനെന്നും കോഹ് ലിയുടെ പത്ത് വര്‍ഷത്തെ ചൂണ്ടി ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തോല്‍വി നേരിട്ടതിന് ശേഷം സെഞ്ചുറി നേടി ടീമിനെ അഡ്‌ലെയ്ഡില്‍ വിജയ വഴിയില്‍ കൊണ്ടുവരാന്‍ കോഹ് ലിക്കായി. 112 ബോളില്‍ കോഹ് ലി നേടിയ 104 റണ്‍സായിരുന്നു ചെയ്‌സിങ്ങില്‍ ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നത്. ജനുവരി 18നാണ് പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന അവസാന ഏകദിനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും