കായികം

സികെ വിനീത് ഇനി സൂപ്പർ മച്ചാൻ; ചെന്നൈയിൻ എഫ്സിയുമായി കരാറിലെത്തി; ജിങ്കനും അനസും ബ്ലാസ്റ്റേഴ്സിൽ തുടരും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മുന്നേറ്റ താരമായിരുന്ന സികെ വിനീത് നിലവിലെ ചാംപ്യൻമാരായ ചെന്നൈയിൻ എഫ്സിയിൽ. വിനീത് ചെന്നൈയിൻ എഫ്സിയുമായി കരാറിലെത്തി. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരങ്ങളായ നായകൻ സന്ദേശ് ജിങ്കൻ, മലയാളി താരം അനസ് എടത്തൊടിക എന്നിവർ ഈ സീസൺ കഴിയും വരെ ടീമിൽ തുടരും. നേരത്തെ വിനീതിനൊപ്പം ഇരു താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. 

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലെ കരുത്തായിരുന്നു വിനീത്. എന്നാൽ ഈ സീസണിൽ താരത്തിന് മികവ് നിലനിർത്താൻ സാധിച്ചിരുന്നില്ല. ഒപ്പം തന്നെ ആരാധകരുമായുള്ള തർക്കങ്ങളും മറ്റും താരത്തെ ടീം വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. നേരത്തെ തന്നെ വിനീത് ചെന്നൈയിനിലേക്കാണെന്ന സൂചനകളുണ്ടായിരുന്നു. ഈ മാസം 24ന് ചെന്നൈയിൻ ഔദ്യോ​ഗികമായി വിനീതുമായി കരാറിലെത്തിയ കാര്യം പ്രഖ്യാപിക്കും. 

സീസണിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ് ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചുവരാനുളള ഒരുക്കത്തിലാണ്. ഡേവിഡ് ജെയിംസിന് പതരം നെലൊ വിൻ​ഗഡയെ പരിശീലകനായി ബ്ലാസ്റ്റേഴ്സ് നിയമിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്