കായികം

മലപ്പുറത്ത് സെവന്‍സ് കാണാനെത്തിയവരെ കൊണ്ട് ഗ്രൗണ്ട് നിറഞ്ഞു , ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ല ; രണ്ട് ടീമും വിജയികള്‍! (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കോട്ടയ്ക്കല്‍ :  ഫുട്‌ബോള്‍ പ്രേമികളെ കൊണ്ട് മൈതാനം നിറഞ്ഞാല്‍ സത്യത്തില്‍ എന്താണ് സംഭവിക്കുക? മലപ്പുറം കോട്ടയ്ക്കലില്‍ സെവന്‍സ്  ഫൈനല്‍ കാണാനെത്തിയവരെ കൊണ്ട്  ഗ്രൗണ്ട് നിറഞ്ഞതോടെ മത്സരം തന്നെ ഉപേക്ഷിക്കേണ്ടി വന്നു സംഘാടകര്‍ക്ക്. ഫൈനലില്‍ എത്തിയ രണ്ട് ടീമുകളെയും വിജയികളായി പ്രഖ്യാപിച്ചു എന്നതാണ് അതിലും രസകരമായ വാര്‍ത്ത. ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തായിരുന്നു ഫൈനല്‍ മത്സരം നിശ്ചയിച്ചിരുന്നത്. 

മത്സരം കാണാന്‍ ആളുകള്‍ ഒഴുകി എത്തിയതോടെ ഗ്യാലറി നിറഞ്ഞു കവിഞ്ഞു. ഇരിക്കണ്ട, നിന്ന് കളികണ്ടോളാമെന്നായി നാട്ടുകാര്‍. ഇതോടെ കളി ആരംഭിച്ചു.ആദ്യ പകുതി ഓരോ ഗോള്‍ വീതം നേടി സമനിലയില്‍. കളി വീണ്ടും ആരംഭിക്കാന്‍ സമയമായപ്പോള്‍ തിങ്ങി നിറഞ്ഞ ഫുട്‌ബോള്‍ പ്രേമികള്‍ കളിക്കളത്തിലേക്കിറങ്ങി.ഇതോടെയാണ് കളി നിര്‍ത്തി രണ്ട് ടീമുകളെയും വിജയികളായി പ്രഖ്യാപിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. ലിന്‍ഷ മണ്ണാര്‍ക്കാട്, സബാന്‍ കോട്ടയ്ക്കല്‍ എന്നീ രണ്ട് ടീമുകളാണ് ഫൈനലില്‍ മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്