കായികം

ഇന്ന് ആര് വീഴും? ജോക്കോവിച്ചോ? നദാലോ?  2012 ആവര്‍ത്തിക്കുമോയെന്ന ആകാംക്ഷയില്‍ ലോകം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണില്‍ ഇരുവരും അവസാനം ഏറ്റുമുട്ടിയത് 2012ലാണ്. അഞ്ച് മണിക്കൂറും 53 മിനിറ്റുമാണ് ലോകത്തിന്റെ ശ്രദ്ധ അവര്‍ കോര്‍ട്ടിലേക്ക് മാത്രമാക്കി നിര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍. വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വരികയാണ്. ഇന്നെന്ത് വിസ്മയമാകും ഇരുവരും കോര്‍ട്ടില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയിലാണ് ലോകം. 

തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിന്റെ ലക്ഷ്യം. കരിയര്‍ ഡബിള്‍ ഗ്രാന്‍ഡ്സ്ലാം എന്നതാണ് നദാലിന് മുന്നിലുള്ളത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പോരിന് പുതിയ മുഖം പിറക്കുമെന്ന് ഉറപ്പ്. ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 27-25 എന്ന കണക്കില്‍ ജയം നേടി ജോക്കോവിച്ചിന് തന്നെയാണ് മുന്‍തൂക്കം നേടുന്നത്. 

ജയിച്ചു കയറിയാല്‍ ഏഴാം വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്നു ഒരേയൊരു താരവുമാകാം ജോക്കോവിച്ചിന്. ഫെഡററേയും, എമ്മേഴ്‌സനേയും ജോക്കോവിച്ചിന് പിന്നിലേക്ക് മാറ്റിനിര്‍ത്താം. ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത് കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിലെ സെമി ഫൈനലിലാണ്. അന്ന് ജോക്കോവിച്ചിന്റെ ദിവസമായിരുന്നു. 

ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് നദാല്‍ ഫൈനലിലേക്ക് എത്തുന്നത്. ജോക്കോവിച്ചിന്റെ കയ്യില്‍ നിന്നും പോയതാവട്ടെ രണ്ട് സെറ്റ് മാത്രം. 2012ലെ പോലെ അത്രയും നേരം കളി പോകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ നല്ലൊരു ഫൈനല്‍ തന്നെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ഞങ്ങള്‍ ഇരുവരും, ഞങ്ങളിലുള്ള എല്ലാം അവിടെ പുറത്തെടുക്കും എന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും മത്സരത്തിന് മുന്‍പ് ജോക്കോവിച്ച് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍