കായികം

ആ മുത്തമിടല്‍ ഏഴാം വട്ടം; നദാലിനെ വീഴ്ത്തി ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍

സമകാലിക മലയാളം ഡെസ്ക്

ഏഴാം വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. രണ്ടാം കരിയര്‍ ഗ്രാന്‍ഡ്സ്ലാം ലക്ഷ്യം വെച്ചെത്തിയ നദാലിനെ മൂന്ന് സെറ്റ് നീണ്ട പോരില്‍ ചുരുട്ടിക്കെട്ടിയാണ് ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍ 6-3, 6-2, 6-3.നദാലിന് ഒരു അവസരവും നല്‍കാതെയായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കളി. പരിക്ക് തീര്‍ത്ത അസ്വസ്ഥതകളില്‍ വര്‍ഷങ്ങളോളം വലഞ്ഞ താരമാണ് തന്റെ എല്ലാ മികവുമെടുത്ത്, നദാലിന് പോലും പിടിച്ചുകെട്ടാന്‍ സാധിക്കാത്ത വിധം കളിച്ച് കളി പിടിച്ചത്. 

2012ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ ഓര്‍മയില്‍ വെച്ചവര്‍ക്ക് പ്രതീക്ഷിച്ചത് പോലൊന്നായിരുന്നില്ല ഇത്തവണ കണ്ടത്. അന്ന് അഞ്ച് മണിക്കൂറും 53 മിനിറ്റും നീണ്ടു നീന്ന പോര് ഇത്തവണ രണ്ട് മണിക്കൂറും നാല് മിനിറ്റും പിന്നിട്ടപ്പോള്‍ അവസാനിച്ചു. ആറ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ഫെഡററേയും എമ്മേഴ്‌സനേയും ഏഴാം വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് ജോക്കോവിച്ച് പിന്നിലേക്ക് മാറ്റി. 

ജോക്കോവിച്ചിന്റെ പതിനഞ്ചാം ഗ്രാന്‍ഡ്സ്ലാമാണ് ഇത്. ഗ്രാന്‍ഡ്സ്ലാമുകളുടെ എണ്ണത്തില്‍ നദാലിനേക്കാള്‍ രണ്ട് കുറവും, ഫെഡററേക്കാള്‍ അഞ്ച് ഗ്രാന്‍ഡ്സ്ലാം കുറവും. ആ കുറവെല്ലാം നികത്താനുള്ള ബാല്യം ഇനിയുമുണ്ടെന്ന് പറഞ്ഞാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണും കൊണ്ടുപോകുന്നത്. ഒന്‍പത് അണ്‍ഫോഴ്‌സ്ഡ് പിഴവുകളായിരുന്നു ജോക്കോവിച്ചില്‍ നിന്നും വന്നത്. നദാലില്‍ നിന്ന് 28. എസെസിലും, ഫസ്റ്റ് സെര്‍വിലും, ഫസ്റ്റ് സര്‍വിലേയും, സെക്കന്‍ഡ് സെര്‍വിലേയും മികവിലുമെല്ലാം ജോക്കോവിച്ച് തന്നെയായിരുന്നു മുന്നില്‍. രണ്ട് സെറ്റ് മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ ജോക്കോവിച്ചിന്റെ കയ്യില്‍ നിന്നും പോയിരുന്നത്. ആ ഫോം ഒരുകേടും കൂടാതെ ഫൈനലിലും പുറത്തെടുത്താന്‍ ജോക്കോവിച്ചിനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത