കായികം

ഫുട്‌ബോളില്‍ പെണ്‍കടുവകളും തകര്‍ത്തു കളിക്കുന്നു, ഇന്തോനേഷ്യയെ ഇന്ത്യ വീഴ്ത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചില്ലെങ്കിലും വലിയ പ്രതീക്ഷയാണ് ഏഷ്യാ കപ്പ് കളിച്ച ഇന്ത്യന്‍ സംഘം ആരാധകര്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമും കളിക്കളത്തിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിക്കുന്നു. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നേടിയതിന് ശേഷം ഇന്തോനേഷ്യയ്‌ക്കെതിരെ വീണ്ടും ജയം മുന്നില്‍ വെച്ച് കളിക്കുകയാണ് ഇന്ത്യയുടെ നീല കടുവകള്‍. 

ഫിഫ സൗഹൃദ മത്സരത്തിലാണ്‌  ഇന്തോനേഷ്യക്കെതിരായ ഇന്ത്യയുടെ രണ്ടാം പാദ മത്സരം പുരോഗമിക്കുന്നത്. 20ാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി ഇന്ത്യ കളിയില്‍ ആധിപത്യം പുലര്‍ത്തുകയാണ്. രത്‌നബാല നല്‍കിയ ത്രൂബോളുമായി ഇടത് വിങ്ങിലൂടെ ബോക്‌സിലേക്ക് കയറിയ സഞ്ജു പിഴവൊന്നുമില്ലാതെ ബോള്‍ ഗോള്‍ വല തൊടീച്ചു. 

ജനുവരി 27ന് ഇന്തോനേഷ്യയ്‌ക്കെതിരെ നടന്ന കളിയില്‍ ഇന്ത്യ മൂന്ന് ഗോളിന് ജയം പിടിച്ചിരുന്നു. രത്‌നബാലയുടെ ഹാട്രിക്ക് മികവിലായിരുന്നു അന്ന് ഇന്ത്യ തകര്‍പ്പന്‍ ജയം പിടിച്ചത്. ഹോങ്കോങ്ങിനേയും തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സംഘം എത്തിയത്.2020 ടോക്യോ ഒളിംപിക്‌സിലേക്കുള്ള യോഗ്യതാ മത്സരത്തിനുള്ള മുന്നോടിയായിട്ടാണ് ഇന്ത്യയുടെ ഈ മത്സരങ്ങള്‍. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ 9 വരെയാണ് ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ ഇന്ത്യന്‍ വനിതാ സംഘത്തിന് കളിക്കേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും