കായികം

മലിംഗയുടേയും തിസാര പെരേരയുടെ ഭാര്യമാര്‍ പരസ്യമായി തമ്മിലടിച്ചു; മലിംഗയുമായുള്ള ഭിന്നത മാറ്റാന്‍ തിസാര സഹായം തേടി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്കിലൂടെ കൊമ്പുകോര്‍ത്തു. ലസിത് മലിംഗയുടെ ഭാര്യ ടാനിയ പെരേരയും, തിസാര പെരേരയുടെ ഭാര്യ ഷെരാമി പെരേരയുമാണ് പരസ്യമായി പോരടിച്ചത്. സംഭവം വിവാദമായതോടെ തിസാര പെരേര ഇടപെടല്‍ ആവശ്യപ്പെട്ട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു. 

മലിംഗയുടെ ഭാര്യ ഏതാനും ദിവസം മുന്‍പിട്ട ഫേസ്ബുക്ക് പോസ്റ്റാണ് പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത്. ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഒരു താരം ശ്രീലങ്കന്‍ കായിക മന്ത്രിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ടാനിയ പെരേര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇത് ഏത് താരമാണെന്ന് ടാനിയ പറഞ്ഞില്ലെങ്കിലും പോസ്റ്റിനൊപ്പം ഒരു പാണ്ടയുടെ ചിത്രവും കൂടെ ചേര്‍ത്തിരുന്നു.

പാണ്ടയെന്നത് തിസാര പേരെരയെ ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന സമയത്ത് ഓസീസ് മുന്‍ താരം ജോര്‍ജ് ബെയ്‌ലി വിളിച്ചിരുന്ന പേരാണ്. ഇതോടെ തിസാര പേരേരയുടെ ഭാര്യയും പ്രതികരണവുമായെത്തി. സിംഹത്തിന്റെ തോലിട്ടാലും ചെന്നായ സിംഹമാവില്ലെന്നും, ടാനിയയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിസാര പേരേരയുടെ ഭാര്യ ഫേസ്ബുക്കില്‍ മറുപടയായി പറഞ്ഞു.

എന്നെ ലക്ഷ്യമിട്ടാണ് മലിംഗയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്‌റ്റെന്നും, കളിക്കാരേയും, ക്രിക്കറ്റ് താരങ്ങളേയും പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍ എന്നും പറഞ്ഞ് തിസാര പേരേര ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കി. മലിംഗയ്ക്കും തനിക്കും ഇടയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണം എന്നും പെരേര ആവശ്യപ്പെടുന്നു. ഡ്രസിങ് റൂമിലുണ്ടായിരിക്കുന്ന ഭിന്നിപ്പ് യുവതാരങ്ങളെ കൂടി ബാധിക്കുന്നുവെന്നും പെരേര പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്