കായികം

കോപ്പ അമേരിക്ക സെമി: ആദ്യ പകുതിയിൽ ബ്രസീൽ മുന്നിൽ, ​ഗോൾ നേടാനാകാതെ അർജന്റീന 

സമകാലിക മലയാളം ഡെസ്ക്

ബെലൊ ഹോറിസോണ്ട: കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ആദ്യസെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീൽ ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതി അവസാനിച്ചപ്പോൾ മറുപടി ​ഗോൾ നേടാനാകാതെ പൊരുതുകയാണ്‌ അർജന്റീന. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബ്രസീൽ 19-ാം  മിനിറ്റിലാണ്  ആദ്യ ​ഗോൾ നേടിയത്.

ഗബ്രിയേല്‍ ജീസസ് ആണ് ​ഗോൾ വല കുലുക്കിയത്. ഫെർമിനോ നൽകിയ പാസ് ജീസസ് വലയിലെത്തിക്കുകയായിരുന്നു. അതേസമയം പ്രതിരോധിച്ച് കളിച്ച അർജന്റീനയുടെ ​ഗോൾ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. മെസിയുടെ ഒരു ഫ്രീ കിക്ക് ക്രോസ്ബാറിൽ തട്ടി പുറത്തേക്ക് പോയി. 

പരഗ്വയെ 4-3ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ സെമി ഫൈനലില്‍ എത്തിയത്. വെനസ്വെലയെ കീഴടക്കിയായിരുന്നു അർജന്റീനയുടെ സെമി പ്രവേശനം. 
 2-0ത്തിനായിരുന്നു അര്‍ജന്റീനയുടെ വിജയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്