കായികം

ക്രിക്കറ്റ് മുത്തശ്ശി ഇന്ത്യയുടെ കളികളെല്ലാം കാണാനുണ്ടാവും, ടിക്കറ്റ് നല്‍കുന്നത് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

87 വയസുകാരിയായിരുന്നു ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് ഇടയില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ഗ്യാലറിയിലിരുന്നു ഇന്ത്യയ്ക്കായി ആവേശത്തോടെ ആരവം ഉയര്‍ത്തിയ ഈ ആരാധികയെ കാണാന്‍ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും എത്തിയിരുന്നു. ക്രിക്കറ്റിനോട് ഇത്രയും ആവേശം കാണിക്കുന്ന ആരാധികയെ മുന്‍പ് കണ്ടിട്ടില്ലെന്ന് പറഞ്ഞ കോഹ് ലി ഇന്ത്യയുടെ ലോകകപ്പിലെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഈ മുത്തശ്ശിയുടെ സാന്നിധ്യമുണ്ടാവുമെന്ന് ഉറപ്പു വരുത്തുന്നു. 

ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് എടുത്ത് നല്‍കാമെന്ന് കോഹ് ലി ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് ചാരുലത പറയുന്നത്. മത്സരത്തിന് ശേഷം വിരാട് എന്നെ കാണാന്‍ എത്തി. വിരാട് എന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി. ഈ മികവ് നിലനിര്‍ത്തി ലോകകപ്പ് ജയിക്കണം എന്ന് ഞാന്‍ കോഹ് ലിയോട് പറഞ്ഞു. എപ്പോഴും ഇന്ത്യന്‍ ടീമിന്റെ ജയത്തിന് വേണ്ടിയാണ് താന്‍ പ്രാര്‍ഥിക്കുന്നത് എന്നും ചാരുലത പറഞ്ഞു. 

ഇന്ത്യയുടെ അടുത്ത രണ്ട് മൂന്ന് മത്സരങ്ങളിലും എന്നെ കാണണം എന്ന താത്പര്യം കോഹ് ലി അറിയിച്ചു. എന്നാല്‍, കളി കാണാനുള്ള ടിക്കറ്റ് ഇല്ലെന്ന് ഞാന്‍ കോഹ് ലിയോട് പറഞ്ഞു. അപ്പോള്‍, ടിക്കറ്റിനെ കുറിച്ച് ആലോചിച്ച് വിശമിക്കേണ്ട, ഞാന്‍ നല്‍കാം എന്നാണ് കോഹ് ലി പറഞ്ഞത് എന്നും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ മുത്തശ്ശി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി