കായികം

ബംഗ്ലാദേശിനെതിരെ 600 റണ്‍സ് അടിക്കും; നാളെ എന്തും സംഭവിക്കാമെന്ന് പാക് ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമിയിലെത്തുമെന്ന് കരുതുന്നവര്‍ വിരളമാണ്. എന്നാല്‍ ആരാധകര്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നാണ് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത്. നാളത്തെ കളിയില്‍ എന്തും സംഭവിക്കാമെന്നാണ് സര്‍ഫ്രാസ് വ്യക്തമാക്കുന്നു.

ബംഗ്ലാദേശിനെതിരെ ഉയര്‍ന്ന റണ്‍റേറ്റില്‍ വിജയിച്ചാല്‍ മാത്രമെ പാക്കിസ്ഥാന്റെ  സെമി സ്വപ്‌നം സാധ്യമാകൂ. അതിനായി നാളത്തെ മത്സരത്തില്‍ ഞങ്ങള്‍ മികച്ച കളി പുറത്തെടുക്കും.  ആദ്യം ബാറ്റ് ചെയ്ത് 400റണ്‍സ് അടിക്കുകയും എതിരാളികളെ 84  റണ്‍സിന് ഓള്‍ ഔട്ടാക്കുകയും ചെയ്യുക എന്നത് എളുപ്പമല്ലെന്ന് അറിയാം എങ്കിലും ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്. നാളെ ബംഗ്ലാദേശിനെതിരെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് മുന്നിലുള്ള ലക്ഷ്യം വളരെ വ്യക്തമാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. ആദ്യം ബാറ്റ് ചെയ്ത് 400 റണ്‍സടിക്കുകയും ബംഗ്ലാദേശിനെ 84 റണ്‍സിന് ഓള്‍ ഔട്ടാക്കി 316 റണ്‍സിന് വിജയിക്കുകയും ചെയ്യണം.ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നോക്കിയാല്‍ 280 -300 റണ്‍സാണ് ശരാശരി സ്‌കോര്‍. എന്നാല്‍ നാളെത്തെ മത്സരത്തില്‍ 600 റണ്‍സെന്ന മഹത്തായ ദൗത്യം ഞങ്ങള്‍ക്ക് നേടേണ്ടതുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയാണ് ഞങ്ങള്‍ക്ക് വിനയായത്. പാക്കിസ്ഥാന്‍ കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്‌കരമായിരുന്നുവെന്നും പന്ത് ശരിയായ രീതിയില്‍ ബാറ്റിലേക്ക് എത്തിയിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു. ഓസ്‌ട്രേലിക്കെതിരായ ജയിക്കാമായിരുന്ന കളിയാണ് പാക്കിസ്ഥാന്‍ തോറ്റതെന്നും സര്‍ഫ്രാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ

ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതസഖിയാക്കിയില്ല; കാമുകന്റെ വീടും ബൈക്കും തീയിട്ടു; യുവതി അറസ്റ്റില്‍