കായികം

ബാറ്റിങ് കരുത്ത് കാട്ടാന്‍ വിന്‍ഡിസ് ആദ്യം ബാറ്റ് ചെയ്യും, അവസാന ലോകകപ്പിലെ അവസാന മത്സരത്തില്‍ റെക്കോര്‍ഡ് മറികടക്കാന്‍ ഗെയില്‍

സമകാലിക മലയാളം ഡെസ്ക്

അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ വിന്‍ഡിസ് ആദ്യം ബാറ്റ് ചെയ്യും. ലോകകപ്പില്‍ ബാറ്റിങ് കരുത്ത് കാട്ടി മടങ്ങാന്‍ വിന്‍ഡിസ് ശ്രമിക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ. ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാന്‍ അവസാന പോരാട്ടത്തിന് ഇറങ്ങുന്നത്.

വിന്‍ഡിസിനാണ് കളിയില്‍ മുന്‍തൂക്കം എങ്കിലും ലോകകപ്പില്‍ എതിരാളികളെ വിറപ്പിച്ച അഫ്ഗാന്റെ സ്പിന്‍ കരുത്ത് വിന്‍ഡിസിന് അതിജീവിക്കണം. തച്ചുതകര്‍ക്കാനുള്ള കരുത്തുമായി എത്തിയ വെസ്റ്റ് ഇന്‍ഡീസിന് ജയത്തിനുള്ള ചേരുവകള്‍ പാകപ്പെടുത്താനാവാതെ വന്നതോടെയാണ് തിരിച്ചടി നേരിട്ടത്. 

ഈ മത്സരത്തില്‍ 46 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ മറ്റൊരു റെക്കോര്‍ഡ് ഗെയ്‌ലിന് സ്വന്തമാക്കാം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിന്‍ഡിസ് താരം എന്ന റെക്കോര്‍ഡാണ് ഗെയ്‌ലിനെ കാത്തിരിക്കുന്നത്. ഇനി ഒരു ലോകകപ്പ് കളിക്കാന്‍ ഗെയില്‍ ഉണ്ടാവില്ലെന്നത് കൊണ്ട് തന്നെ ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനുള്ള അവസാന അവസരമാണ് യൂണിവേഴ്‌സല്‍ ബോസിന് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്