കായികം

27 വര്‍ഷം സച്ചിന്‍ കാത്തു സൂക്ഷിച്ച റെക്കോര്‍ഡ് ഈ അഫ്ഗാന്‍ താരത്തിന് മുന്‍പില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഓരോ മത്സരത്തിലും ജയത്തിനായി പൊരുതി എല്ലാവരുടേയും കയ്യടി നേടിയാണ് അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത്. ഒരു ജയം പോലും നേടാനായില്ലെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കാന്‍ അവര്‍ക്കായി. അതിനിടയില്‍ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അഫ്ഗാന്‍ താരം. 

അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍ ഇക്രം അലി ഖില്‍ മറികടന്നതാവട്ടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തീര്‍ത്ത റെക്കോര്‍ഡ്. വിന്‍ഡിസിനെതിരെ 86 റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് അഫ്ഗാന്‍ യുവതാരം സച്ചിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള റെക്കോര്‍ഡ് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ താരമെന്ന നേട്ടമാണ് സച്ചിനെ പിന്നിലാക്കി ഇക്രം അലി തന്റെ പേരിലാക്കിയത്. 

വിന്‍ഡിസിനെതിരെ 86 റണ്‍സ് നേടുമ്പോള്‍ 18 വയസും 278 ദിവസവുമായിരുന്നു അലിയുടെ പ്രായം. 1992ലെ ലോകകപ്പ് മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ 81 റണ്‍സ് നേടുമ്പോള്‍ 18 വയസും 318 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം. മുഹമ്മദ് ഷഹ്ദാസിന് പരിക്കേറ്റതോടെ പകരക്കാരനായാണ് ഇക്രം അലി അഫ്ഗാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നത്. 

ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ കുമാര്‍ സംഗക്കാരയാണ് തന്റെ മനസിലുണ്ടാവുന്നതെന്നാണ് ഈ അഫ്ഗാന്‍ യുവതാരം പറയുന്നത്. സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് മാറാനും, വേണ്ട സമയത്ത് ബൗണ്ടറി പായിക്കാനുമുള്ള കഴിവാണ് സംഗക്കാരയെ ലോകോത്തര ബാറ്റ്‌സ്മാനാക്കുന്നത്. അതെല്ലാം കൊണ്ടാണ് സംഗക്കാരയെ അനുകരിക്കാന്‍ താന്‍ ശ്രമിക്കുന്നതെന്നും ഇക്രം അലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു