കായികം

'കശ്മീരിന് നീതി വേണം'; ഇന്ത്യ- ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് ബാനറുമായി ചെറു വിമാനം! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: ശ്രീലങ്കക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലേക്ക് ഒന്നാം സ്ഥാനക്കാരായി മുന്നേറി. മത്സരത്തിനിടെ കശ്മീരിന് നീതി വേണമെന്ന ബാനറുമായി ആകാശത്ത് വിമാനങ്ങള്‍.

ലീഡ്‌സിലെ ഹെഡിങ്‌ലി ക്രിക്കറ്റ് മൈതാനത്തിനു മുകളിലൂടെയാണ് 'ജസ്റ്റിസ് ഫോര്‍ കശ്മീര്‍' എന്ന ബാനറുമായി ഒരു ചെറു വിമാനം പറന്നത്. ഇതിനു പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെടുന്ന ബാനറുമായി മറ്റൊരു വിമാനവും മൈതാനത്തിനു മുകളിലൂടെ പറന്നു. 

സംഭവത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അതൃപ്തി അറിയിച്ചു. തങ്ങള്‍ ഇത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.സി.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

നേരത്തെ പാകിസ്ഥാനും അഫ്ഗാനിസ്താനും തമ്മില്‍ നടന്ന ലോകകപ്പ് മത്സരത്തിലും സമാന സംഭവമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ തടയുന്നതിനായി പൊലീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഐസിസി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും