കായികം

രണ്ടാം വിക്കറ്റും വീണു; ഒരറ്റം കാത്ത് നായകന്‍; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിന് രണ്ടാം വിക്കറ്റ് നഷ്ടം. ഓപണര്‍ ഹെന്റി നിക്കോള്‍സനാണ് മടങ്ങിയത്. രവീന്ദ്ര ജഡേജ നിക്കോള്‍സിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 51 പന്തുകള്‍ നേരിട്ട് 28 റണ്‍സുമായാണ് നിക്കോള്‍സ് പുറത്തായത്. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്. 32 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും 2 റണ്ണുമായി വെറ്ററന്‍ താരം റോസ് ടെയ്‌ലറുമാണ് ക്രീസില്‍. 

നേരത്തെ ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ആദ്യം പുറത്തായത്. 14 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുത്താണ് കിവി ഓപണറെ മടക്കിയത്. 

ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറും ബുമ്‌റ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനായിരുന്നു. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവികള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. 

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ദിനേഷ് കാര്‍ത്തികും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് സ്ഥാനമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ