കായികം

ലോര്‍ഡ്‌സ് ഇന്ത്യയ്ക്ക് 240 റണ്‍സ് അകലെ; കീവീസിനെ 239 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ 240 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ന്യൂസീലാന്‍ഡ്. 211 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എടുത്തു. 

ഡെത്ത് ഓവറുകളില്‍ തങ്ങള്‍ക്കുള്ള മികവെല്ലാം പുറത്തെടുത്ത് ബൂമ്രയും ഭുവിയും ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ 3.5 ഓവറില്‍ കീവീസിന്റെ മൂന്ന് വിക്കറ്റാണ് വീണത്. 47ാം ഓവറിലെ അവസാന പന്തില്‍ 74 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറെ മടക്കിയാണ് ഇന്ത്യ തുടങ്ങിയത്. സ്‌ക്വയര്‍ ലെഗിലേക്കടിച്ച് റണ്‍സ് നേടാനുള്ള ശ്രമത്തിന് ഇടയില്‍ ജഡേജയുടെ ഡയറക്ട് ഹിറ്റ് ടെയ്‌ലറുടെ വിക്കറ്റെടുക്കുകയായിരുന്നു. 

48ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ലാതമിനെ മടക്കി കീവീസിനുള്ള പ്രഹരത്തിന്റെ ആക്കം കൂട്ടി. ആ വിക്കറ്റിന് പിന്നിലും ജഡേജയുടെ കൈകളായിരുന്നു. മിഡ് വിക്കറ്റിലേക്ക് ഭുവിയുടെ ഡെലിവറി പറത്താനുള്ള ലാതമിന്റെ ശ്രമം ജഡേജയുടെ കൈകളില്‍ അവസാനിച്ചു. തന്റെ ഓവറിലെ അവസാന പന്തില്‍ ഹെന്റിയേയും മടക്കി ഭുവി മൂന്ന് വിക്കറ്റ് നേട്ടത്തിലേക്കെത്തി. റിസര്‍വ് ഡേ കളി പുനരാരംഭിച്ചപ്പോള്‍ അവര്‍ക്ക് നേടാനായത് 28 റണ്‍സ് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ