കായികം

സ്ലെഡ്ജ് ചെയ്യാന്‍ പറയുമ്പോള്‍ സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ സ്‌കൂട്ടാവുന്നത് ഇങ്ങനെ; പറഞ്ഞാല്‍ കേട്ടിരുന്നത് സര്‍ദാര്‍ജി മാത്രമെന്ന് ഗാംഗുലി

സമകാലിക മലയാളം ഡെസ്ക്

ന്ത്യ-ന്യൂസിലാന്‍ഡ് സെമി മഴ മുടക്കിയപ്പോള്‍ ആരാധകരെ പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി കമന്റേറ്റര്‍മാര്‍. ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന സമയത്ത് എതിരാളികളെ സ്ലെഡ്ജ് ചെയ്യാന്‍ ടീം അംഗത്തെ തെരഞ്ഞെടുത്തതിനെ കുറിച്ചാണ് ഗാംഗുലി വെളിപ്പെടുത്തിയത്. 

ഓസീസ് ടീമിനെ എങ്ങനെ നേരിടാനാണ് ഉദ്ദേശിച്ചത് എന്ന് ചോദിച്ചപ്പോഴായിരുന്നു പഴയ കാര്യങ്ങള്‍ ഗാംഗുലി ഓര്‍ത്തെടുത്തത്. ആ സമയത്തെ ഇന്ത്യന്‍ ടീമിനെ വെച്ച് സ്ലെഡ്ജ് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. കാരണം, കൂറേയധികം ജെന്‍ഡില്‍മാന്‍മാരാണ് നമുക്കുണ്ടായത്. രാഹുല്‍ ദ്രാവിഡിനോട് സ്ലെഡ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, അത് ശരിയായ രീതിയല്ല എന്നാവും മറുപടി ലഭിക്കുക. 

ലക്ഷ്മണിനോട് ഓസീസ് താരങ്ങളെ സ്ലെഡ്ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, ഞാന്‍ എന്റെ ബാറ്റിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നായിരിക്കും മറുപടി. സച്ചിനോട് അത് ചെയ്യാന്‍ പറഞ്ഞാല്‍, മിഡ് ഓണില്‍ നിന്ന് സച്ചിന്‍ മിഡ് വിക്കറ്റ് ഫീല്‍ഡറോട് പറയും വോണിനെ സ്ലെഡ്ജ് ചെയ്യാന്‍. ആ ടീമില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പറയുന്നതെല്ലാം സര്‍ദാര്‍ജി അതേ പോലെ ചെയ്തിരുന്നുവെന്നാണ് ഗാംഗുലി പറയുന്നത്. 

ഗാംഗുലി ഇന്ത്യന്‍ നായകനായിരുന്ന 2000-2005 കാലത്താണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര ജയം നേടുന്നത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ