കായികം

വിംബിള്‍ഡണ്‍ സെമിയിലും ക്ലാസിക് പോര്; നദാലും ഫെഡററും നേര്‍ക്കുനേര്‍

സമകാലിക മലയാളം ഡെസ്ക്

ഫ്രഞ്ച് ഓപ്പണിന് പിന്നാലെ വിംബിള്‍ഡണ്‍ സെമി ഫൈനലിലും ഫെഡറര്‍-നദാല്‍ പോരാട്ടം. വിംബിള്‍ഡണില്‍ 2008ന് ശേഷം ആദ്യമായാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 

വിംബിള്‍ഡണിലെ നൂറാം ജയം നേടി നിഷികോരിയെ 4-6, 6-1, 6-4, 6-4 എന്നിങ്ങനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചാണ് ഫെഡറര്‍ സെമിയിലേക്ക് എത്തുന്നത്. സാം ക്യുറേയേ 4-5 6-2 6-2 എന്നീ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ സെമിയിലേക്കെത്തിയത്. 

2008ല്‍ മഴയുടെ അകമ്പടിയോടെ ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ഫൈനല്‍ പോരിലാണ് വിംബിള്‍ഡണില്‍ ഇവര്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അഞ്ചാം സെറ്റില്‍ 9-7 എന്ന മാച്ച് പോയിന്റില്‍ ഫെഡററെ തോല്‍പ്പിച്ച് നദാല്‍ കിരീടം ചൂടി. നാല് വട്ടം വിംബിള്‍ഡണില്‍ കിരീടം ഉയര്‍ത്തിയ ജോക്കോവിച്ച് സെമിയില്‍ റോബര്‍ട്ടോ ബൗതിസയെ നേരിടും. 

12 വര്‍ഷത്തിന് ഇടയില്‍ ഇത് ആദ്യമായാണ് ജോക്കോവിച്ച്, നദാല്‍, ഫെഡറര്‍ എന്നിവര്‍ ഒരുമിച്ച് വിംബിള്‍ഡണ്‍ സെമിയിലേക്ക് എത്തുന്നത്. എട്ട് വട്ടമാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ ചാമ്പ്യനായത്. നദാല്‍ രണ്ട് തവണയും. ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ നല്‍കിയ തിരിച്ചടിക്ക് പകരം വീട്ടാനുറച്ചാവും ഫെഡറര്‍ ഇറങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്