കായികം

ഇന്ത്യ പുറത്തായതോടെ പ്രേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു, ഫൈനല്‍ കാണുന്നവരുടെ എണ്ണം മൂന്നിലൊന്നാവുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യ പുറത്തായതോടെ ലോകകപ്പ് ക്രിക്കറ്റ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ കാഴ്ചക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനല്‍ കാണുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയാനിടയുണ്ടെന്നാണ് കണക്കുകള്‍.

ഇന്ത്യ പുറത്തായത് കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയെന്ന് സംപ്രേഷണാവകാശമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയിലെ ഫൈനലിലെ കാഴ്ചക്കാര്‍ പകുതിയോ മൂന്നിലൊന്നായോ കുറയാനിടയുണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍- റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പ്രേക്ഷകര്‍ കുറഞ്ഞെങ്കിലും പരസ്യ വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ കാണിക്കുന്ന പരസ്യം പാക്കേജ് ആയാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യ പുറത്താവുന്നതിനു മുമ്പുതന്നെ അതിന്റെ വില്‍പ്പന നടന്നതിനാല്‍ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാവില്ല. അഞ്ചോ ആറോ ശതമാനം കുറവു മാത്രമാണ് ഈയിനത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസീലന്‍ഡിനോട് തോറ്റാണ് ഫേവറിറ്റുകളായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ പുറത്തായത്. ഓസ്‌ട്രേയിയയെ തോല്‍പ്പിച്ച് ഫൈനില്‍ എത്തിയ ആതിഥേയരായ ഇംഗ്ലണ്ടാണ് കിവീസിന്റെ എതിരാളികള്‍. വിജയി ആരായാലും പുതിയൊരു ടീം ആവും ഇക്കുറി ലോകകപ്പ് ഉയര്‍ത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ