കായികം

ബൗണ്ടറികളും തുല്യമായിരുന്നെങ്കിലോ? ആരെ വിജയിയായി പ്രഖ്യാപിക്കും? 

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് ഫൈനലിലെ 102 ഓവറുകള്‍ തീര്‍ത്ത നെഞ്ചിടിപ്പ് ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ നിന്ന് മായാനിടയില്ല. ഗപ്റ്റിലിന്റെ ഓവര്‍ത്രോ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ തൊട്ടതിന് അനുവദിച്ച ആറ് റണ്‍സ്, ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ വിജയിയെ നിര്‍ണയിച്ചതെല്ലാം ലോകകപ്പിനെ വിവാദത്തില്‍ മുക്കി. അതിനിടയില്‍ മറ്റൊരു ചോദ്യവും ഉയര്‍ന്നിരുന്നു. ഇരു ടീമുകളും അടിച്ച ബൗണ്ടറികളുടെ എണ്ണവും തുല്യമായി വന്നിരുന്നെങ്കില്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? 

ഐസിസിയുടെ നിയമത്തില്‍ പറയുന്നത് ഇങ്ങനെ, 

സൂപ്പര്‍ ഓവറിലും നിശ്ചിത ഓവറിലുമായി ഇരു ടീമുകളും നേടിയ ആകെ ബൗണ്ടറി തുല്യമായി വന്നാല്‍ സൂപ്പര്‍ ഓവറില്‍ അടിച്ച ബൗണ്ടറികള്‍ കണക്കാക്കാതെ 50 ഓവറില്‍ ഓരോ ടീമും അടിച്ച ബൗണ്ടറി മാത്രം എടുക്കും. 50 ഓവറില്‍ കൂടുതല്‍ ബൗണ്ടറിയടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കും. 

50 ഓവറിലും ബൗണ്ടറികളുടെ എണ്ണം തുല്യമായി വന്നാല്‍ സൂപ്പര്‍ ഓവറിലെ അവസാന ബോളുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഉദാഹരണത്തിന്, സൂപ്പര്‍ ഓവറില്‍ ആറ് ബോളുകള്‍ വീതം രണ്ട് ടീമും നേരിട്ടു. അവിടെ അവസാന ഡെലിവറിയില്‍ നാല് റണ്‍സാണ് ഒരു ടീം നേടിയത് എന്ന് കരുതുക. രണ്ടാമത്തെ ടീം അവസാനത്തെ ഡെലിവറിയില്‍ നേടിയത് ആറ് റണ്‍സും. എങ്കില്‍ രണ്ടാമത്തെ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. 

സൂപ്പര്‍ ഓവറില്‍ നാല് ഡെലിവറി മാത്രമാണ് ഒരു ടീമിന് നേരിടാനായത് എങ്കില്‍, അതിനുള്ളില്‍ അവരുടെ രണ്ട് വിക്കറ്റ് വീണെങ്കില്‍ നാലാമത്തെ ഡെലിവറി അവസാവ ഡെലിവറിയായി കണക്കാക്കി, ആ ഡെലിവറിയില്‍ എത്ര റണ്‍സ് നേടിയെന്ന് നോക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ