കായികം

സെവാഗ് മുതല്‍ ജയവര്‍ധനെ വരെ; ഇന്ത്യയുടെ പരിശീലകനാകാന്‍ പ്രമുഖരുടെ നിര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കിടെയാണ് അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ടൂര്‍ണമെന്റിന് പിന്നാലെ കുംബ്ലെ തെറിക്കുകയും ചെയ്തു. 

പിന്നീട് കോഹ്‌ലിയുടെ താത്പര്യം കൂടി പരിഗണിച്ചായിരുന്നു രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി എത്തിച്ചത്. വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ പോരാട്ടത്തോടെ ശാസ്ത്രിയുടേയും സംഘത്തിന്റേയും സേവനം അവസാനിക്കും. പുതിയ പരിശീലകനായുള്ള ശ്രമം ബിസിസിഐ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനായി അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്. രവി ശാസ്ത്രി അടക്കമുള്ളവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. 

ഇത്തവണയും പ്രമുഖരെല്ലാം ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുമെന്ന് ഉറപ്പാണ്. പ്രമുഖരായ മുന്‍ താരങ്ങള്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയതായും സൂചനകളുണ്ട്. ഈ മാസം 30 വരെയാണ് ബിസിസിഐ അപേക്ഷ സ്വീകരിക്കുക. അപേക്ഷകര്‍ 60 വയസില്‍ താഴെയുള്ളവരും കുറഞ്ഞത് 30 ടെസ്റ്റിലും അന്‍പത് ഏകദിനത്തിലും കളിച്ചവര്‍ ആയിരിക്കണമെന്നുമാണ് മാനദണ്ഡം. കപില്‍ ദേവ്, അന്‍ഷുമല്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സംഘമാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക. 

ശ്രീലങ്കയുടെ മുന്‍ നായകനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ മഹേല ജയവര്‍ധനെ, 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഗാരി കേഴ്സ്റ്റന്‍, ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ്, ഓസ്‌ട്രേലിയയുടെ മുന്‍ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ടോം മൂഡി എന്നിവര്‍ ബിസിസിഐക്ക് അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ തവണയും മൂഡി, കേഴ്‌സ്റ്റന്‍, സെവാഗ് എന്നിവര്‍ അപേക്ഷ നല്‍കിയിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേഷ്ടാവായിരുന്ന സെവാഗിന് പരിശീലകന്‍ എന്ന നിലയിലുള്ള പരിചയക്കുറവ് തിരിച്ചടിയായേക്കും. കേഴ്സ്റ്റനാകട്ടെ ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കോച്ചാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ