കായികം

ടെസ്റ്റ് റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി വിരാട് കോഹ്‌ലി; ടീം ഇന്ത്യയും ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലാണ് കോഹ്‌ലി ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. 922 പോയിന്റുകളുമായാണ് കോഹ്‌ലി തലപ്പത്തുള്ളത്. 

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസനാണ് രണ്ടാം സ്ഥാനത്ത്. 913 പോയിന്റുകളാണ് വില്ല്യംസനുള്ളത്. ഇന്ത്യയുടെ വിശ്വസ്തന്‍ ചേതേശ്വര്‍ പൂജാരയാണ് മൂന്നാം റാങ്കില്‍. 881 പോയിന്റുകളാണ് പൂജരയ്ക്കുള്ളത്. 

ടീമുകളിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളാണ് രണ്ട് മുതല്‍ അഞ്ച് വരെ റാങ്കുകളില്‍. 

ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് ആദ്യ പത്തിനുള്ളില്‍ ഇടം കണ്ടെത്തിയവര്‍. ജഡേജ ആറാം റാങ്കിലും അശ്വിന്‍ പത്താം റാങ്കിലും നില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ പറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 

വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറാണ് ഒന്നാം റാങ്കിലുള്ള ഓള്‍റൗണ്ടര്‍. ഷാകിബ് അല്‍ ഹസന്‍ രണ്ടാം സ്ഥാനത്ത്. ജഡേജ മൂന്നാം റാങ്കിലും അശ്വിന്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ