കായികം

സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഇന്ത്യയ്‌ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സൂപ്പര്‍ താരങ്ങളായ സുനില്‍ നരെയ്ന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ആന്ദ്രെ റസ്സലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിനിടെ പരുക്കേറ്റ് വിശ്രമിക്കുന്ന താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും പരമ്പരയ്ക്ക് മുന്നോടിയായി നടത്തുന്ന ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമേ അദ്ദേഹം കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. അതേ സമയം കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കുന്നതിനാല്‍ സീനിയര്‍ താരം ക്രിസ് ഗെയ്ല്‍ ഈ പരമ്പരയ്ക്കില്ല. ഓപണിങില്‍ ഗെയ്‌ലിന് പകരം ജോണ്‍ കാംപെലാകും ഇറങ്ങുക. 

2016 ല്‍ വിന്‍ഡീസിന് വേണ്ടി അവസാനമായി കളിച്ച സുനില്‍ നരെയ്ന്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആന്റണി ബ്രാംബിളാണ് വിന്‍ഡീസ് ടീമിലെ പുതുമുഖം. കഴിഞ്ഞ വര്‍ഷം നടന്ന കാനഡ ടി20 ലീഗില്‍ വെസ്റ്റിന്‍ഡീസ് ബി ടീം ഫൈനലിലെത്തിയപ്പോള്‍ അവരുടെ നായകനായിരുന്നു ബ്രാംബിള്‍.

വിന്‍ഡീസ് ടീം: കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റന്‍), ജോണ്‍ കാംപെല്‍, എവിന്‍ ലൂയീസ്, ഷിം റോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്, റൊവ്മാന്‍ പവല്‍, കീമോ പോള്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ കോട്രല്‍, ഒഷെയ്ന്‍ തോമസ്, ആന്റണി ബ്രാംബിള്‍, ആന്ദ്രെ റസ്സല്‍, ഖാരി പിയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍