കായികം

ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി ; സെറീന വില്യംസ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് ഇതിഹാസ താരം സെറീന വില്യംസ് പുറത്ത്. അമേരിക്കന്‍ താരമായ സോഫിയ കെനിനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 7-5. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് സെറീന ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്താകുന്നത്. 

തുടക്കം മുതല്‍ തന്നെ 20 കാരിയായ സോഫിയ കളിയില്‍ ആധിപത്യം നേടി. ഒന്ന് തിരിച്ചുവരാന്‍ പോലും സെറീനയെ അനുവദിക്കാത്ത തരത്തില്‍ പിഴവുറ്റ സെര്‍വുകളുമായി സോഫിയ കളം നിറഞ്ഞു. 

ഫ്രഞ്ച് ഓപ്പണില്‍ ഇന്ന് രണ്ടാമത്തെ അട്ടിമറിയാണ് നടന്നത്. രാവിലെ നടന്ന കളിയില്‍ ഒന്നാം സീഡായ നവോമി ഒസാക്കയെ 42 ആം റാങ്കുകാരിയായ കത്രീന സിനിയാകോവ പരാജയപ്പെടുത്തിയതോടെ ലോകം ഞെട്ടിയിരുന്നു. സെറീനയ്ക്ക് പിന്നാലെ തുടര്‍ച്ചയായി മൂന്ന് മേജര്‍ കിരീടങ്ങള്‍ നേടുകയെന്ന ഒസാക്കയുടെ മോഹങ്ങളാണ് അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല