ലണ്ടന്‍ : ലോകകപ്പില്‍ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഓവലില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മല്‍സരം ആരംഭിക്കുന്നത്. അഞ്ചു തവണ കിരീടം ചൂടിയ ഓസീസും രണ്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കടുത്തതാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് വിരാട് കോഹ് ലിയും സംഘവും ലോകകപ്പില്‍ കുതിപ്പിന് തുടക്കമിട്ടത്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവും ജസ്പ്രീത് ബുംറ, യൂസ് വേന്ദ്ര ചാഹല്‍ എന്നിവരുടെ മാസ്മരിക ബൗളിംഗുമാണ് ഇന്ത്യക്ക് ആദ്യ ജയം സമ്മാനിച്ചത്. ബാറ്റിംഗ്, ബൗളിംഗ് നിര ഫോമിലാണ് എന്നതാണ് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.
ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന് ഖവാജ, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ബാറ്റിംഗില്‍ താളം കണ്ടെത്തിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ, പാറ്റ് കമ്മിന്‍സ്, കാല്ട്ടര് നൈല്‍ എന്നിവരുള്‍പ്പെടുന്ന ബൗളിംഗ് നിരയും കരുത്തുറ്റതാണ്.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 12-ാം പോരാട്ടമാണിത്. എട്ടുതവണ ഓസീസ് ജയിച്ചപ്പോള്‍ മൂന്നു തവണ മാത്രമാണ് ജയം ഇന്ത്യയ്ക്കൊപ്പം നിന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ