കായികം

എന്തുകൊണ്ട് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിച്ചില്ല? അതും വെളിപ്പെടുത്തിയാണ് യുവി മടങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

രണ്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലായിരുന്നു യുവി. പക്ഷേ നടന്നില്ല. ഒടുവില്‍ മറ്റൊരു ലോകകപ്പ് കാലത്ത് ഇന്ത്യയുടെ 2011ലെ ലോകകപ്പ് ഹീറോ പാഡഴിച്ചു. ഒരു വിടവാങ്ങല്‍ മത്സരം പോരും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ലഭിച്ചില്ലെന്ന ചിന്തയാണ് ആരാധകരെ കൂടുതല്‍ നിരാശപ്പെടുത്തിയത്. 

എന്നാല്‍, വിരമിക്കല്‍ പ്രഖ്യാപനം നടത്തിയുള്ള വാര്‍ത്താ സമ്മേളനത്തില്‍ തന്നെ യുവി അതിനെ കുറിച്ചും വ്യക്തമാക്കുന്നു. യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വിടവാങ്ങല്‍ മത്സരം നല്‍കാം എന്ന് ബിസിസിഐ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ഞാന്‍ യോയോ ടെസ്റ്റ് എന്ന കടമ്പ കടന്നു. എന്നാല്‍ വിടവാങ്ങല്‍ മത്സരം ലഭിച്ചില്ല, യുവി പറയുന്നു. 

എനിക്ക് വിടവാങ്ങല്‍ മത്സരം വേണം എന്ന് ബിസിസിഐയിലെ ആരോടും ഞാന്‍ പറഞ്ഞില്ല. ഒരു കളിക്ക് വേണ്ടി ആരോടും ആവശ്യപ്പെടുന്നതിനോട് എനിക്ക് താത്പര്യമില്ല. അത്തരം ചിന്താഗതി വെച്ച് ഞാന്‍ ഇന്ന് വരെ ഒരു മത്സരവും കളിച്ചിട്ടില്ല. എന്നാല്‍, ലോകകപ്പില്‍ ഇന്ത്യ കളിക്കുന്ന ഈ സമയം, യോയോ ടെസ്റ്റിനെ കുറിച്ച് പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ല. എന്റെ ജീവിതത്തില്‍ മുന്നോട്ടു പോക്ക് ലക്ഷ്യം വെച്ചാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും യുവി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്