കായികം

ഇത് സച്ചിനാണോ? ഇമ്രാന്‍ ഖാനാണോ? ഇമ്രാന്റെ അസിസ്റ്റന്റിന് ഇത് പഴയ ഇമ്രാനാണ്‌

സമകാലിക മലയാളം ഡെസ്ക്

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പഴയ കാല ചിത്രം ട്വീറ്റ് ചെയ്യാനായിരുന്നു ഇമ്രാന്റെ അസിസ്റ്റന്റ് നയീം ഉള്‍ ഹഖിന്റെ ശ്രമം. 1969ലെ ഇമ്രാന്‍ ഖാന്‍ എന്നെഴുതി ഫോട്ടോയും ചേര്‍ത്ത് ട്വീറ്റ് വന്നു. പക്ഷേ, ട്വീറ്റ് ചെയ്ത ഫോട്ടോ ഇമ്രാന്‍ ഖാന്റെ ആയിരുന്നില്ല. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്റെ ആദ്യ നാളുകളിലെ ചിത്രമാണ് നയീം ട്വീറ്റ് ചെയ്തത്. 

സംഭവം പിടികിട്ടിയതിന് പിന്നാലെ ഇമ്രാന്റെ അസിസ്റ്റന്റിനെ ഒരു ദയയുമില്ലാതെ ട്രോളാന്‍ ആരാധകര്‍ക്ക് പിന്നെയൊന്ന് ആലോചിക്കേണ്ടി വന്നില്ല. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, ബോളിവുഡ് താരങ്ങള്‍, രാഷ്ട്രിയക്കാര്‍ എന്നിവരുടെയെല്ലാം പഴയകാല ഫോട്ടോ ചേര്‍ത്ത് രസകരമായ തലക്കെട്ടോടെ ഫോട്ടോകള്‍ ട്വിറ്ററില്‍ നിറയുകയാണ്. അബദ്ധം പറ്റിയെങ്കിലും നയീം ഇതുവരെ തന്റെ ട്വീറ്റ് പിന്‍വലിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്