കായികം

പ്രിടോറിയസിന് മൂന്ന് വിക്കറ്റ്, ലങ്കയെ വരിഞ്ഞുമുറുക്കി ദക്ഷിണാഫ്രിക്ക; 203ന് ഓൾ ഔട്ട് 

സമകാലിക മലയാളം ഡെസ്ക്

ഡേറം: ചെസ്റ്റര്‍ ലി സ്ട്രീറ്റ് സ്റ്റേഡിയത്തിൽ സെമിഫൈനൽ ലക്ഷ്യവുമായി ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. 49.3 ഓവർ പിന്നിട്ടപ്പോൾ 203 റൺസിന് ലങ്കൻ നിരയിൽ എല്ലാവരും പുറത്തായി. 30 റൺസ് അടിച്ച കുശാൽ പെരേരയും ഫെർണാണ്ടോയുമാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർമാർ. 

24 റണ്‍സ് അടിച്ച ദനഞ്ജയ ഡിസില്‍വയും 23 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും 21 റണ്‍സെടുത്ത തിസാര പെരേരയും മാത്രമാണ് 20 റണ്ണുകള്‍ പിന്നിട്ടത്. ആഞ്‌ജെലോ മാത്യൂസ് 11 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ജീവന്‍ മെന്‍ഡിസ് 18റണ്ണുകളാണ് അടിച്ചത്.

ദക്ഷിണാഫ്രിക്കൻ ബോളർമാരിൽ ക്രിസ് മോറിസും ഡാനിൽ പ്രിടോറിയസും മൂന്ന് വിക്കറ്റുകൾ വീതം നേടി. കജീസോ റബാഡ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

ഏഴ് കളികളില്‍ നിന്ന് ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിക്കഴി‍ഞ്ഞു. എന്നാൽ സെമിയിൽ കടക്കാൻ ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്.  ഇന്ന് ജയിക്കാനായാല്‍ എട്ടു പോയന്റോടെ ലങ്കയ്ക്ക് അഞ്ചാം സ്ഥാനത്തെത്താം.  വെറ്ററന്‍ താരങ്ങളായ ലസിത് മലിംഗയും ആഞ്ജലോ മാത്യൂസും അടങ്ങുന്ന ബൗളിങ് നിരയിലാണ് ശ്രീലങ്കയുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി