കായികം

ധോണിയെ അനുകരിച്ച് പാകിസ്ഥാൻ നായകൻ; പക്ഷേ, സർഫ്രാസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടതായി ആരാധകർ; പരിഹാസം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വിക്കറ്റിന് പിന്നിലെ മികവിനെക്കുറിച്ച് ആർക്കും എതിരഭിപ്രായമുണ്ടാകില്ല. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കൃത്യതയോടെ ധോണി എതിരാളികളെ സ്റ്റംപ് ചെയ്ത് പുറത്താക്കും. മറ്റ് ടീമുകളിലെ വിക്കറ്റ് കീപ്പർമാരും ഇത്തരത്തിലുള്ള പ്രകടനങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും പലപ്പോഴും കണ്ടിട്ട്. 

അത്തരമൊരു വീഡിയോയാണ് ഇപ്പോർ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇന്നലെ നടന്ന പാകിസ്ഥാൻ- അഫ്​ഗാനിസ്ഥാൻ മത്സരത്തിനിടെ പാക് നായകനും വിക്കറ്റ് കീപ്പറുമായ സർഫ്രാസ് അ​ഹമ്മദിന്റെ ഒരു റണ്ണൗട്ട് ശ്രമമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സർഫ്രാസ് ധോണിയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടതായും ആരാധകർ വിലയിരുന്നത്തുന്നു. 

അഫ്ഗാന്റെ ഇന്നിങ്സിലെ അവസാന ഓവറിലാണ് സംഭവം. മുഹമ്മദ് ആമിർ എറിഞ്ഞ പന്ത് അടിച്ചകറ്റിയ മുജീബ് റഹ്മാന്‍ രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് സര്‍ഫ്രാസിന്റെ കൈകളിലേക്ക് എത്തി. സ്റ്റംപിന് മുന്നില്‍ നിന്ന് പന്തെടുത്ത സർഫ്രാസ് സ്റ്റംപിലേക്ക് എറിഞ്ഞെങ്കിലും അത് അകന്നു മാറിപ്പോയി. 

പാക് നായകന്റെ ശ്രമത്തെ ആരാധകർ കളിയാക്കുകയാണ്. ധോണിയെ അനുകരിക്കാൻ ശ്രമിച്ച് പാക് നായകൻ പരാജയപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ