കായികം

ഇങ്ങനെയും ഔട്ടാകും; അമ്പരന്ന് ക്രിക്കറ്റ് ലോകം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ക്രിക്കറ്റിൽ അപൂർവമായ രീതിയിലുള്ള പുറത്താകലുകൾ പലപ്പോഴും അരങ്ങേറാറുണ്ട്. എന്നാൽ ന്യൂസിലന്‍ഡ് വനിതാ താരം കെയ്റ്റി പെര്‍കിന്‍സൻ പുറത്തായത് പോലെ സമീപ കാലത്ത് ഒരു താരവും ഔട്ടായിട്ടുണ്ടാകില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ന്യൂസിലന്‍ഡ് വനിതാ ടീം, ഗവര്‍ണര്‍ ജനറല്‍സ് ഇലവനുമായി നടത്തിയ സന്നാഹ മത്സരത്തിനിടെയാണ് കെയ്റ്റിയുടെ അമ്പരപ്പിച്ച ഔട്ട് പിറന്നത്. 

കെയ്റ്റിയുടെ പുറത്താകലിന് അറിയാതെയാണെങ്കിലും സഹ താരം കെയ്റ്റി മാർട്ടിനും ചെറിയ പങ്കുള്ളതാണ് ഇതിലെ കൗതുകം. കെയ്റ്റി പെർകിൻസൻ അടിച്ച പന്ത് മറുവശത്ത് ബാറ്റ് ചെയ്തിരുന്ന സഹ താരം കെയ്റ്റി മാര്‍ട്ടിന്റെ ബാറ്റിൽ തട്ടി എതിർ ടീമിന് ക്യാച്ചിനുള്ള അവസരമായി മാറുകയായിരുന്നു. 

ന്യൂസിലന്‍ഡ് ഇന്നിങ്സിലെ 45ാം ഓവറില്‍ ഗ്രഹാം ഹെതറിനെ നേരിടുകയായിരുന്നു പെര്‍ക്കിന്‍സ്. ഹെതറിന്റെ പന്ത് പെര്‍ക്കിന്‍സ് മുന്നോട്ട് അടിച്ചെങ്കിലും നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന കെയ്റ്റി മാര്‍ട്ടിന്റെ ബാറ്റില്‍ തട്ടി പന്ത് മുകളിലേക്ക് ഉയരുകയായിരുന്നു. പന്തെറിഞ്ഞ ഹെതര്‍ അനായാസം അത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

മത്സരത്തില്‍ ന്യൂസിലന്‍ഡ് വനിതാ ടീം 166 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 323 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓസീസ് ഗവര്‍ണര്‍ ജനറല്‍സ് ഇലവന്റെ മറുപടി 157 റണ്‍സില്‍ അവസാനിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു