കായികം

കോഹ് ലി 50 കടന്നാല്‍ പണി പാളും; ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. തുടര്‍ച്ചയായി രണ്ട് ട്വന്റി20 പരമ്പര നഷ്ടപ്പെട്ടതിന്റെ നാണക്കേട് മാറ്റാനുണ്ട് ഇന്ത്യയ്ക്ക്. ലോക കപ്പിന് മുന്‍പ് തങ്ങളുടെ ശക്തി മറ്റ് ടീമുകള്‍ക്ക് കാണിച്ചു കൊടുക്കുകയും വേണം. എന്നാല്‍ ഓസീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യന്‍ നായകന്‍ തന്നെയാണ്. 

ഇന്ത്യയില്‍ അര്‍ധ ശതകം പിന്നിടുവാന്‍ കോഹ് ലിയെ ഓസ്‌ട്രേലിയ അനുവദിച്ചാല്‍ പിന്നെ സന്ദര്‍ശകര്‍ക്ക് രക്ഷയില്ല. അര്‍ധ ശതകം പിന്നിട്ട കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ കോഹ് ലി ആ അര്‍ധ ശതകം സെഞ്ചുറിയിലേക്ക് എത്തിച്ചിട്ടുണ്ട് എന്നത് തന്നെ കാരണം. 2017ല്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ട് വട്ടവും, കഴിഞ്ഞ വര്‍ഷം വിന്‍ഡിസിനെതിരെ മൂന്ന് വട്ടവും കോഹ് ലി അത് കാണിച്ചു തന്നു. 

ന്യൂസിലാന്‍ഡിനെതിരെ 2017ല്‍ മുംബൈയില്‍ 121 റണ്‍സ്, കാണ്‍പൂരില്‍ 113 റണ്‍സും നേടിയ കോഹ് ലി, വിന്‍ഡിസിനെതിരെ 2018ല്‍ ഗുവാഹട്ടിയില്‍ 140 റണ്‍സ്, വിശാഖപട്ടണത്ത് 157 റണ്‍സ്, പുനെയില്‍ 107 റണ്‍സ് എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. 50 കടക്കാന്‍ കോഹ് ലിയെ ഓസീസ് അനുവദിച്ചാല്‍ അത് അവര്‍ക്ക് ഭീഷണിയാവുമെന്ന് വ്യക്തം. 

ലോക കപ്പിലേക്ക് വരുമ്പോള്‍, ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ബാറ്റിങ് ഓര്‍ഡറില്‍ മൂന്നാമത് തന്നെ ഇറങ്ങണം എന്ന് നിര്‍ബന്ധം ഇല്ലെന്ന് കോഹ് ലി വ്യക്തമാക്കിയിരുന്നു. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയാല്‍ അത് എന്റെ കളി ശൈലിയില്‍ വലിയ പ്രശ്‌നം വരുത്തില്ലെന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. കെ.എല്‍.രാഹുലിനെ മൂന്നാമനായി ഇറക്കുമെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ