കായികം

സൂപ്പര്‍ താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് ആശങ്ക; ഇന്ത്യ-ഓസീസ് ആദ്യ ഏകദിനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദില്‍. ഇന്നലെ പരിശീലനത്തിന് ഇടയില്‍ ധോനിക്കേറ്റ പരിക്കാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ഉച്ചയ്ക്ക് 1.30നാണ് കളി തുടങ്ങുക. 

ലോക കപ്പിനുള്ള അവസാന ഡ്രസ് റിഹേഴ്‌സലാണ് ഇന്ത്യയ്ക്ക് ഓസീസ് പരമ്പര. ബാറ്റിങ്, ബൗളിങ് കോമ്പിനേഷനുകളില്‍ പരമ്പര കഴിയുന്നതോടെ വ്യക്തത കണ്ടെത്തുവാന്‍ ഇന്ത്യയ്ക്ക് സാധിക്കണം. പരമ്പരയില്‍ മികച്ച കളി പുറത്തെടുത്ത് സെലക്ടര്‍മാരെ ആകര്‍ശിക്കുവാന്‍ ലക്ഷ്യമിട്ടാകും താരങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങുക. 

ട്വന്റി20 പരമ്പരയില്‍ 2-0ന് തോല്‍വി നേരിട്ടതിന്റെ നാണക്കേടുമായിട്ടാണ് ഇന്ത്യ ഏകദിനം കളിക്കാനെത്തുന്നത്. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, വിജയ് ശങ്കര്‍, ശര്‍ദുല്‍ താക്കുര്‍, രവീന്ദ്ര ജഡേജ എന്നീ താരങ്ങള്‍ക്കാണ് പരമ്പര നിര്‍ണായകമാകുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പരിക്കിനെ തുടര്‍ന്ന് ലോക കപ്പിന് മുന്‍പ് കഴിവ് തെളിയിക്കുവാന്‍ ജഡേജയ്ക്ക് ഒരവസരം കൂടി ലഭിക്കുകയായിരുന്നു.

രണ്ട് ട്വന്റി20യിലും ഭേദപ്പെട്ട കളി പുറത്തെടുത്ത രാഹുല്‍ ഏകദിനത്തിലും ആ ഫോം തുടര്‍ന്നാല്‍ ഇന്ത്യയുടെ ലോക കപ്പ് സംഘത്തില്‍ രാഹുലും ഉണ്ടാവുമെന്ന് ഉറപ്പാണ്. വലിയ പ്രതീക്ഷയുടെ ഭാരം പേറിയെത്തി ഓസീസിനെതിരായ ആദ്യ രണ്ട് ട്വന്റി20യിലും നിരാശപ്പെടുത്തിയതാണ് റിഷഭ് പന്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ദിനേശ് കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്തിയാണ് സെലക്ടര്‍മാര്‍ പന്തിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പന്തിന് മികച്ച കളി പുറത്തെടുത്ത് തന്നെയാവണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്