കായികം

ആ റെക്കോർഡിൽ ഇനി ധോണി; പിന്നിലാക്കിയത് ഹിറ്റ്മാനെ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബാറ്റിങിൽ മികച്ച ഫോമിൽ മുന്നേറുകയാണ് വെറ്ററൻ താരവും മുൻ ഇന്ത്യൻ നായകനുമായ മഹേന്ദ്ര സിങ് ധോണി. ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിക്കാനും ധോണിക്ക് സാധിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 72 പന്തിൽ 59 റൺസെടുത്ത് ധോണി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നെയ്‌ലിനെ അതിര്‍ത്തി കടത്തി ധോണി ഏകദിനത്തിലെ തന്റെ 216ാം സിക്‌സിലെത്തി. രോഹിത് ശർമയുടെ റെക്കോർഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 

മത്സരം തുടങ്ങും മുൻപ് ധോണിയുടെ അക്കൗണ്ടില്‍ 215 സിക്‌സാണുണ്ടായിരുന്നത്. രോഹിത് ശര്‍മ്മയോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു ധോണി. ഓസീസിനെതിരേ ഹൈദരാബാദില്‍ ഒരു സിക്‌സ് അടിച്ച് ധോണി റെക്കോർഡ് നേട്ടം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. അതേസമയം ഈ പരമ്പരയിൽ തന്നെ റെക്കോർഡ് രോഹിത് നേടിയാലും അത്ഭുതപ്പെടാനില്ല. ഒപ്പം തന്നെ റെക്കോർഡ് നേട്ടം ഇരുവരും മാറിമാറി സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല. 

195 സിക്‌സ് അക്കൗണ്ടിലുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് റെക്കോർഡ് നേട്ടത്തിൽ മൂന്നാം സ്ഥാനത്ത്. 189 സിക്‌സുമായി സൗരവ് ഗാംഗുലി നാലാമതുണ്ട്. യുവരാജ് സിങ് (153), വീരേന്ദര്‍ സെവാഗ് (131) എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു