കായികം

'സെഞ്ച്വറി'യടിച്ച് റോജര്‍ ഫെഡറര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 37ാം വയസിലും സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ ചരിത്രമെഴുത്ത് തുടരുകയാണ്. ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ജേതാവായി ഫെഡറര്‍ കരിയറിലെ എടിപി സിംഗിള്‍സ് കിരീട നേട്ടം നൂറിലെത്തിച്ചു. 

പുരുഷ ടെന്നീസില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമെന്ന പെരുമയും ഫെഡറര്‍ സ്വന്തമാക്കി. അമേരിക്കന്‍ ഇതിഹാസം ജിമ്മി കോണേഴ്‌സാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 109 കിരീടങ്ങളാണ് കോണേഴ്‌സിന്റെ പേരിലുള്ളത്. 

ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ കീഴടക്കിയാണ് ഫെഡറര്‍ കിരീടം നേടിയത്. ഫൈനലില്‍ എതിരാളിക്ക് അധികം പഴുതുകള്‍ അനുവദിക്കാതെ ആധികാരികമായിട്ടായിരുന്നു ഫെഡററുടെ മുന്നേറ്റം. രണ്ട് സെറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-4, 6-4 എന്ന സ്‌കോറിനാണ് സ്വിസ് മാസ്റ്ററുടെ വിജയം. 

സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷമെന്നായിരുന്നു റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ചുള്ള ഫെഡററുടെ പ്രതികരണം. ദുബായിലെ എട്ടാം കിരീട നേട്ടം മഹത്തരമായ അനുഭവമായി മാറിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി