കായികം

ഇടവേളയ്ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം; ലയണല്‍ മെസി കളിക്കാനിറങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്


ബ്യൂണസ് അയേഴ്‌സ്: ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസി അര്‍ജന്റീന ടീമില്‍ മടങ്ങിയെത്തുന്നു. 2018 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം മെസി രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടില്ല. ഇതോടെ താരം ഇനിയൊരിക്കലും അര്‍ജന്റീന കുപ്പായത്തില്‍ കളിക്കില്ലെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ അതിനെല്ലാം വിരാമമിട്ടാണ് ആരാധകരെ ആഹ്ലാദപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. 

ഈ മാസം 23ന് വെനസ്വെലക്കെതിരായ അര്‍ജന്റീനയുടെ അന്താരാഷ്ട്ര പോരാട്ടത്തില്‍ മെസി കളിക്കാനിറങ്ങും. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വന്‍ഡ് മെട്രോപൊളിറ്റാനോയിലാണ് പോരാട്ടം. 

താരത്തിന്റെ തിരിച്ചുവരവ് എന്തായാലും അര്‍ജന്റീന ആരാധകരെ വല്ലാതെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ച് ക്ലബ് പോരാട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളൊക്കെ ലോകകപ്പിന് ശേഷം പ്രചരിച്ചിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഈ വര്‍ഷം നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തില്‍ മെസി അര്‍ജന്റീനക്കായി കളത്തിലെത്തും. 

ഈ വര്‍ഷം ജൂണിലാണ് കോപ്പ അമേരിക്ക പോരാട്ടം. ബ്രസീലാണ് ആതിഥേയര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ