കായികം

120 റണ്‍സ് എടുത്തില്ലെങ്കില്‍ പിന്നെ നാണക്കേടാവും; ആശ്വസിക്കാന്‍ വക തേടി ചെയ്‌സ് ചെയ്ത് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

പരമ്പര നഷ്ടപ്പെട്ടുവെങ്കിലും ആശ്വാസ ജയം തേടി മൂന്നാം ട്വന്റി20ക്ക് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് 120 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എടുത്തു. ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കുവാനായെങ്കിലും മുന്‍ മത്സരങ്ങളില്‍ കണ്ട ബാറ്റിങ് തകര്‍ച്ച ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. 

മന്ദാനയില്‍ തന്നെയാണ് ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ ആശ്രയം. നായിക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇന്ത്യയെ നയിക്കുന്ന പരമ്പരയില്‍ വൈറ്റ്വാഷ് ചെയ്യപ്പെടാതിരിക്കണം എങ്കില്‍ മന്ദാനയ്ക്ക് ഇന്നത്തെ കളി ജയിപ്പിക്കണം.
ഹര്‍മന്‍പ്രീതിന്റെ പരിക്കിനെ തുടര്‍ന്നാണ് മന്ദാന ക്യാപ്റ്റനായത്. മിതാലിക്കായിരുന്നു സീനിയോറിറ്റി എങ്കിലും ട്വന്റി20യിലെ മിതാലിയുടെ മോശം ഫോം മന്ദാനയിലേക്ക് ക്യാപ്റ്റന്‍സി എത്തിച്ചു. മൂന്ന് ട്വന്റി20യുടെ പരമ്പര 2-0ന് ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു. 

അഞ്ജു പട്ടിലിന്റേയും പൂനം യാദവിന്റേയും മികച്ച ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ വലിയ സ്‌കോറിലേക്ക് എത്തുന്നതില്‍ നിന്നും തടഞ്ഞത്. ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിങ്‌സിന്റെ ആദ്യ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നേടിയത് 50 റണ്‍സാണ്. അവസാന 13 ഓവറില്‍ അവര്‍ക്ക് നേടുവാനായത് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 69 റണ്‍സും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും