കായികം

ലോകകപ്പ് കിരീടം ഇന്ത്യക്കല്ല; ഇംഗ്ലണ്ടിനെന്ന് പ്രവചനവുമായി സുനില്‍ ഗവാസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയ സാധ്യത കല്‍പ്പിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.

കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ  പ്രതികരണം പുറത്തുവന്നത്. 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്‌ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്