കായികം

ഐപിഎല്ലില്‍ ഇനി ഗാംഗുലിയുടെ തന്ത്രങ്ങളും, ഉപദേശകനാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്‌

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ടീം പരിശീലകന്‍ റിക്കി പോണ്ടിങ്ങുമായി ചേര്‍ന്നായിരിക്കും ഗാംഗുലി പ്രവര്‍ത്തിക്കുകയെന്നും ഡെല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കുന്നു. 

ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്ക് എത്തുമ്പോഴും കിരീടത്തിന് അടുത്തേക്ക് വലിയ മുന്നേറ്റം നടത്തുവാന്‍ ഡല്‍ഹിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ക്രിക്കറ്റ് ലോകത്തിലെ ബുദ്ധിശാലികളില്‍ ഒരാളാണ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന പലതിനും പിന്നില്‍ ഗാംഗുലിയായിരുന്നു. അദ്ദേഹത്തിന്റെ അഗ്രഷനും, പോസിറ്റീവ് ചിന്തകളും, ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടത് എന്നും ഡല്‍ഹി ക്യാപിറ്റല്‍സ് പ്രസ്താവനയില്‍ പറയുന്നു. 

ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അറിയാം. അവര്‍ക്കൊപ്പം ഐപിഎല്ലില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ശ്രേയസ് അയ്യര്‍ നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മാര്‍ച്ച് 26നാണ് അവരുടെ ആദ്യ ഹോം മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്