കായികം

ശൊ... മറന്നു; ഒരു ഗ്ലൗ മാത്രമായി ടിം പെയ്ന്‍ ബാറ്റിങിനിറങ്ങി; അമളി പിണഞ്ഞതിന്റെ വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 2005ലാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്തുള്ള താരം. പക്ഷേ ഏക്‌സ്പീരിയന്‍സിന്റെ കഥകളൊന്നും പറഞ്ഞതുകൊണ്ട് വലിയ വിശേഷമില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. 

ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഓസീസ് നായകന് കഴിഞ്ഞ ദിവസം ഒരു അമളി പിണഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു ഗ്ലൗ മാത്രം ധരിച്ച് ബാറ്റിങിനിറങ്ങിയ ടിം പെയ്‌നിന്റെ മറവി ആരാധകരില്‍ ചിരിപടര്‍ത്തുകയാണ്. ഒരു കൈയിലെ ഗ്ലൗ എടുക്കാന്‍ മറന്ന താരം പിന്നീട് ഡ്രസിങ് റൂമിനരികിലേക്ക് തിരിച്ച് നടക്കുകയും സഹ താരത്തില്‍ നിന്ന് ഗ്ലൗ സ്വീകരിക്കുകയുമായിരുന്നു.

ടാസ്മാനിയയും, ന്യൂ സൗത്ത് വെയില്‍സും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം നടക്കുകയാണ്. ടാസ്മാനിയയുടെ താരമായ പെയിന്‍ അവരുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയത് ഒരു ഗ്ലൗ മാത്രമെടുത്തായിരുന്നു. എന്നാല്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ അബദ്ധം പറ്റിയത് മനസിലായ പെയിന്‍, ബൗണ്ടറി ലൈനിനരികിലേക്ക് തിരിച്ചു നടക്കുകയും ഡ്രസിങ് റൂമിലുണ്ടായിരുന്ന സഹ താരത്തില്‍ നിന്ന് ഗ്ലൗ ആവശ്യപ്പെടുകയുമായിരുന്നു.

ആദ്യം കമന്റേറ്റര്‍മാര്‍ക്ക് പോലും ഇക്കാര്യം മനസിലായില്ലെങ്കിലും സംഭവം പിടികിട്ടിയതോടെ പൊട്ടിച്ചിരികളുയര്‍ന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ