കായികം

വാർണറെ വീഴ്ത്തി റസ്സൽ; സൺറൈസേഴ്സിന് രണ്ട് വിക്കറ്റുകൾ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് രണ്ടാം വിക്കറ്റ് നഷ്ടം. ടീമിന് മികച്ച തുടക്കം നൽകിയ ഓപണർ ഡേവിഡ് വാർണർ സെഞ്ച്വറി തികയ്ക്കാൻ സാധിക്കാതെ മടങ്ങി. 53 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം വാർണർ 85 റൺസ് കണ്ടെത്തി. ആന്ദ്രെ റസ്സലാണ് ഓസീസ് ഓപണറെ മടക്കിയത്. ഹൈദരാബാ​ദ് 16 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. 

ടോസ് നേടി കൊൽക്കത്ത ഹൈ​ദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. കൂറ്റനടികളുമായി ഓപണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് ഹൈദരാബാദിന് മിന്നൽ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റ് വീഴ്ത്താൻ കൊൽക്കത്തയ്ക്ക് 118 റൺസ് വരെ കാത്തിരിക്കേണ്ടി വന്നു. 

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന വാർണർ ഓസീസ് ടീമിലേക്കുള്ള വിളി കാത്തുനിൽക്കുന്ന ഘട്ടത്തിലാണ്. ഐപിഎല്ലിലെ മികച്ച പ്രകടനം തന്റെ ഓസീസ് ടീമിലേക്കുള്ള മടക്കം അനായാസമാക്കുമെന്ന് അറിയാവുന്ന വാർണർ ഉജ്ജ്വല ബാറ്റിങാണ് പുറത്തെടുത്തത്. അർധ സെഞ്ച്വറിയുമായി വാർണർ കളം വാണപ്പോൾ ഹൈദരാബാദ് ബോർഡിലേക്ക് റൺസൊഴുകി. മറുഭാ​ഗത്ത് ബെയർസ്റ്റോ മികച്ച പിന്തുണ നൽകി.  

35 പന്തിൽ 39 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കി പിയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഹൈദരാബാദ് 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിൽ. പത്ത് റൺസുമായി വിജയ് ശങ്കറാണ് വാർണറിന് കൂട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ