കായികം

ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം അല്ല, മികച്ചത് വനിതാ ടീം എന്ന് സുനില്‍ ഛേത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ആണ് പുരുഷ ഫുട്‌ബോള്‍ ടീമിനേക്കാള്‍ മികച്ച് നില്‍ക്കുന്നത് എന്ന് സുനില്‍ ഛേത്രി.  അഞ്ചാം വട്ടവും സാഫ് കപ്പ് തുടര്‍ച്ചയായി ജയിച്ചെത്തിയ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ അഭിനന്ദിച്ചാണ് ഛേത്രിയുടെ വാക്കുകള്‍. 

ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 211 രാജ്യങ്ങളില്‍ 103ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യന്‍ വനിതാ ടീം ആവട്ടെ റാങ്കിങ്ങില്‍ 62ാമതും. നിങ്ങളെ ഓരോരുത്തരേയും ഓര്‍ത്ത് അഭിമാനിക്കുന്നു. നമ്മുടെ പുരുഷ ഫുട്‌ബോള്‍ ടീമിനേക്കാള്‍ മികച്ചതാണ് വനിതാ ടീം. എപ്പോഴും എന്റെ അഭിപ്രായം അതാണെന്നും ഛേത്രി പറയുന്നു. 

ഒളിംിക് ക്വാളിഫൈയറിനായി ഇറങ്ങുന്ന ഇന്ത്യന്‍ വനിതാ ടീമിന് ഛേത്രി ആശംസയും നേരുന്നു. നിങ്ങളിലെ മികവെല്ലാം പുറത്തെടുത്തു കളിക്കൂ, നിങ്ങള്‍ ഓരോരുത്തരുടേയും കളി ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വനിതാ സംഘത്തിന് ആത്മവിശ്വാസം നല്‍കി ഛേത്രി പറഞ്ഞു. മ്യാന്‍മറിലാണ് ഒളിംപിക്‌സ് യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ട്. മ്യാന്‍മാര്‍, നേപ്പാള്‍, ഇന്തോനേഷ്യ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍