കായികം

കൊല്‍ക്കത്ത തോറ്റു മടങ്ങി; മുംബൈ ഒന്നാമത്; ഹൈദരാബാദ് പ്ലേ ഓഫില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ഒമ്പതുവിക്കറ്റ് വിജയം. പ്ലേ ഓഫില്‍ കയറാനാവാതെ കൊല്‍ക്കത്ത മടങ്ങി. സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 20 ഓവറില്‍ ഏഴുവിക്കറ്റിന് 133, മുംബൈ ഇന്ത്യന്‍സ് 16.1 ഓവറില്‍ ഒരുവിക്കറ്റിന് 134.

മുംബൈയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് 14 പോയിന്റോടെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മുംബൈയ്ക്ക് മുന്നില്‍ വീണതോടെ കൊല്‍ക്കത്തയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് സണ്‍റൈസസ് അപ്രതീക്ഷിതമായി പ്ലേ ഓഫില്‍ കയറി. കൊല്‍ക്കത്ത, ഹൈദരാബാദ്, പഞ്ചാബ് എന്നീ ടീമുകള്‍ക്കു 12 പോയിന്റ് വീതമാണ് നേടിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന റണ്‍നിരക്ക് ഹൈദരാബാദിനെ തുണക്കുകയായിരുന്നു. 

മികച്ച വിജയം സ്വന്തമാക്കിയ മുംബൈ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്തയുടെ ക്രിസ് ലിന്‍ (29 പന്തില്‍ 41), റോബിന്‍ ഉത്തപ്പ (47 പന്തില്‍ 40), നിതിഷ് റാണ (13 പന്തില്‍ 26) എന്നിവരേ രണ്ടക്കം കടന്നുള്ളൂ. മറുപടിയായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (23 പന്തില്‍ 30), രോഹിത് ശര്‍മ (48 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (27 പന്തില്‍ 46) എന്നിവര്‍ തിളങ്ങിയതോടെ മുംബൈക്ക് ഒരുഘട്ടത്തിലും ജയത്തേക്കുറിച്ച് ആശങ്കയുണ്ടായില്ല. ഹാര്‍ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ സഹോദര സഖ്യമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഹാര്‍ദിക് കളിയിലെ താരമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു