കായികം

പ്രളയക്കെടുതിയില്‍ മെസിയുടെ സഹായം തേടി; ഈ വെളിപ്പെടുത്തല്‍ കേട്ടല്‍ ആരാധകര്‍ക്ക് മെസിയോടുള്ള ഇഷ്ടം കൂടും 

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ക്ക് മെസിയോടുള്ള ഇഷ്ടം ഇരട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായിട്ടാണ് അല്‍മേരിയ മുന്‍ താരം എത്തുന്നത്. ലാലീഗില്‍ ബാഴ്‌സയ്‌ക്കെതിരായ അല്‍മേരിയയുടെ കളിക്ക് മുന്‍പേ വര്‍ഗാസ് മെസിയോട് ഒരു സഹായം അഭ്യര്‍ഥിച്ചു. കളി കഴിഞ്ഞതിന് ശേഷം ഏവരേയും അത്ഭുതപ്പെടുത്തുന്ന വിധം തന്നെ സഹായിക്കാന്‍ എത്തിയ മെസിയെ കുറിച്ചാണ് വര്‍ഗാസ് പറയുന്നത്. 

2010ലാണ് സംഭവം. പ്രളയത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന എന്റെ നാട്ടുകാരെ സഹായിക്കുന്നതിനായി എന്റെ ജേഴ്‌സി ലേലത്തില്‍ വയ്ക്കാന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കളിക്ക് മുന്‍പേ എനിക്ക് ഫോണ്‍കോള്‍ വന്നു.ഈ കാര്യം ഞാന്‍ മെസിയോട് പറഞ്ഞു. നാട്ടുകാരെ സഹായിക്കുന്നതിനായി നിങ്ങളുടെ ജേഴ്‌സി ലേലത്തില്‍ വയ്ക്കാന്‍ നല്‍കാമോ എന്ന് കളിക്ക് മുന്‍പ് ഞാന്‍ മെസിയോട് ചോദിച്ചു. 

കളി അവസാനിച്ചപ്പോഴേക്കും ആക്കാര്യം താന്‍ മറന്നിരുന്നതായി വര്‍ഗാസ് പറയുന്നു. കാരണം ആ കളിയില്‍ എട്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ അവരെ തകര്‍ത്തത്. തോല്‍വിയുടെ വേദനയില്‍ ഞാന്‍ നില്‍ക്കവെ ഒരു ബാഗുമായി മെസി എത്തി. നിനക്കായി ഞാന്‍ ശേഖരിച്ച ജേഴ്‌സികള്‍ ഇവയാണ് എന്ന് പറഞ്ഞ് മെസി ആ ബാഗ് എനിക്ക് നല്‍കി. ബാഗ് തുറന്ന ഞാന്‍ ശരിക്കും ഞെട്ടി. മെസിയുടെ ജേഴ്‌സി മാത്രമായിരുന്നില്ല അതില്‍ ഉണ്ടായിരുന്നത്. സാവി, ഇനിയെസ്റ്റ, ഡാനി അല്‍വസ്, പിക്വ, എന്നിവരുടെ ജേഴ്‌സിയും മെസി നല്‍കിയ ആ ബാഗിലുണ്ടായിരുന്നതായി മുന്‍ ലാലിഗ താരം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ