കായികം

'പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം' ; ലോകകപ്പ് തിരക്കിനിടെ ഉല്ലാസത്തില്‍ രോഹിതും കുടുംബവും, ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


മുംബൈ : ഐപിഎല്‍ പൂരം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം മറ്റൊരു പൂരത്തിന്റെ കൊടിയേറ്റത്തിനുള്ള കാത്തിരിപ്പിലാണ്. ഏകദിനത്തിലെ ലോകരാജാക്കന്മാരെ കണ്ടെത്താനുള്ള ലോകകപ്പ് പൂരം. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുക.

അതിനിടെ ഐപിഎല്ലില്‍ നാലാംവട്ടവും ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നായകനും, ഇന്ത്യന്‍ ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മ്മ കുടുംബത്തോടൊപ്പം ഇടവേളയില്‍ ഉല്ലാസയാത്രയിലാണ്. മാള്‍ഡീവ്‌സിലാണ് രോഹിതും കുടംബവും അവധിക്കാലം ആസ്വദിക്കുന്നത്. 

ഭാര്യ റിതിക, മകള്‍ സമരിയ എന്നിവര്‍ക്കൊപ്പമാണ് രോഹിതിന്റെ അവധിക്കാല ആഘോഷം. ഉല്ലാസത്തിന്റെ ചിത്രങ്ങള്‍ താരം നവമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പാര്‍ട്ട്ണര്‍ ഇന്‍ ക്രൈം ഫോര്‍ ലൈഫ് എന്നാണ് ചിത്രത്തിന് രോഹിത് നല്‍കിയ അടിക്കുറിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി