കായികം

വിരമിച്ചാല്‍ എന്താണ് പദ്ധതി; ആ രഹസ്യം പങ്കിട്ട് ധോണി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യന്‍ സംഭാവന ചെയ്ത ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 37ാം വയസിലെത്തി നില്‍ക്കുന്ന ധോണി കരിയറിലെ തന്റെ അവസാന ലോകകപ്പിനൊരുങ്ങുകയാണ്. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യണമെന്ന തന്റെ പദ്ധതി വിശദീകരണവുമായി ധോണി രംഗത്തെത്തിയതാണ് ഇപ്പോള്‍ ശ്രദ്ധേയമായത്. വീഡിയോയിലൂടെയാണ് കളത്തില്‍ നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യുമെന്ന് അദ്ദേഹം പറയുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോ വൈറലായി മാറി. 

വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ഇപ്പോള്‍ ധാരാളം ക്രിക്കറ്റ് കളിച്ചതായും ധോണി പറയുന്നു. താന്‍ വരച്ച ചിത്രങ്ങളും അദ്ദേഹം വീഡിയോയില്‍ കാണിക്കുന്നുണ്ട്. പെയിന്റിങുകളുടെ പ്രദര്‍ശനം നടത്താനുള്ള പദ്ധതികളും അദ്ദേഹം പങ്കിടുന്നു. 

ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങലും പറയാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. ബാറ്റും ഹെല്‍മറ്റുമായി മഞ്ഞ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന സെല്‍ഫ് പോട്രെയ്റ്റും അദ്ദേഹം പങ്കിട്ട ചിത്രങ്ങളില്‍ ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്