കായികം

കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തണം ലോകകപ്പില്‍, ആര്‍ച്ചര്‍ നയം വ്യക്തമാക്കി; കമിന്‍സിന് സംഭവിച്ചത് കണ്ടില്ലേയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിനുള്ള സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചതിന് ശേഷം ആരാധകര്‍ക്ക് ഒരു കാര്യത്തില്‍ നിരാശയുണ്ടായിരുന്നു. ജോഫ്രാ ആര്‍ച്ചറിനെ ഇംഗ്ലണ്ട് ഒഴിവാക്കിയതാണ് അതിന് കാരണം. എന്നാല്‍ ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ട് ആര്‍ച്ചറിനെ ടീമിലേക്കെത്തിച്ച് ആരാധകരെ സന്തോഷിപ്പിച്ചു. ടീമിലേക്ക് എത്തിയതിന് പിന്നാലെ ഇതാ, ആര്‍ച്ചല്‍ ലോകകപ്പിലെ തന്റെ ലക്ഷ്യം വെളിപ്പെടുത്തുകയാണ്...അതാവട്ടെ ഇന്ത്യന്‍ ആരാധകര്‍ക്ക് തീരെ രസിച്ചിട്ടുമില്ല. 

ലോകകപ്പില്‍ വിരാട് കോഹ് ലിയുടെ വിക്കറ്റാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍ച്ചര്‍ പറയുന്നു. രാജസ്ഥാന് വേണ്ടി ഐപിഎല്‍ കളിച്ചപ്പോള്‍ കോഹ് ലിയെ വീഴ്ത്താനായില്ല. ഇതിന് ലോകകപ്പില്‍ പകരം വീട്ടുകയാണ് തന്റെ ലക്ഷ്യം. കോഹ് ലി മാത്രമല്ല, വിന്‍ഡിസ് സൂപ്പര്‍ താരം ക്രിസ് ഗെയിലുമുണ്ട് ആര്‍ച്ചറിന്റെ നോട്ടപ്പട്ടികയില്‍. 

എന്നാല്‍ ആരാധകരിപ്പോള്‍ ആര്‍ച്ചറിന് മുന്നറിയിപ്പ് നല്‍കുകയാണ്. കാരണം എന്തെന്നല്ലേ? ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യ എത്തുമ്പോള്‍ ഓസീസ് പേസര്‍ ഇന്ത്യന്‍ നായകനെ വെല്ലുവിളിച്ചിരുന്നു. ഈ പര്യടനത്തില്‍ കോഹ് ലി ഓസീസ് മണ്ണില്‍് സെഞ്ചുറി നേടില്ലെന്ന് പറഞ്ഞായിരുന്നു ഓസീസ് പേസര്‍ പാറ്റ് കമിന്‍സിന്റെ പ്രകോപനം. എന്നിട്ടോ? റെക്കോര്‍ഡുകള്‍ പലതും മറികടന്ന് സെഞ്ചുറികളുടെ എണ്ണം കൂട്ടുകയാണ് ഓസീസ് മണ്ണില്‍ കോഹ് ലി ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു