കായികം

2022 ഖത്തര്‍ ലോകകപ്പില്‍ 32 ടീമുകള്‍ മാത്രം, 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഫിഫ

സമകാലിക മലയാളം ഡെസ്ക്

2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ പോരിനിറങ്ങുക 32 ടീമുകള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48ലേക്ക് എത്തിക്കാനുള്ള നീക്കം ഫിഫ ഉപേക്ഷിച്ചു. നിലവിലെ സാഹചര്യത്തില്‍ 48 ടീമുകളെ ലോകകപ്പില്‍ പങ്കെടുപ്പിക്കുക എന്നത് സാധ്യമല്ലെന്ന് പ്രസ്താവനയില്‍ ഫിഫ വ്യക്തമാക്കി. 

അംഗ രാജ്യങ്ങളില്‍ നിന്നുമുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഫിഫയുടെ പിന്മാറ്റം. 48 രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൂര്‍ണമെന്റിന് തനിച്ച് വേദിയാവാന്‍ ഖത്തറിന് സാധിക്കുമോ എന്നതും ഫിഫ വിലയിരുത്തി. ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ സമയം 48 രാജ്യങ്ങളെ പങ്കെടുപ്പിക്കേണ്ടി വരുമ്പോള്‍ ഒരുക്കേണ്ട സൗകര്യങ്ങള്‍ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തുന്നതില്‍ സമയം ആവശ്യമാണ്. ജൂണിന് മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരില്ല. അതിനാലാണ് ഈ തീരുമാനവുമായി മുന്നോട്ട് പേവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഫിഫ വ്യക്തമാക്കി. 

യുഎസ് ആണ് 2026 ലോകകപ്പിന് വേദിയാവുന്നത്. 48 ടീമുകളെ ഇവിടെ ഉള്‍പ്പെടുത്താനാണ് ധാരണ. ഗള്‍ഫ് മേഖലയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിന് നേരിട്ട പ്രതിസന്ധിയും 48 രാജ്യങ്ങളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്തുന്നതില്‍ തിരിച്ചടിയായി. ഖത്തറിന് യുഎഇ, സൗദി അറേബ്യ, ബഹ്‌റെയ്ന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മാറ്റിയാല്‍ മാത്രമേ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുക സാധ്യമാവുകയുള്ളുവെന്നും ഫിഫ വിലയിരുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ